Quantcast

ബിഎൽഒയുടെ ആത്മഹത്യ:'സിപിഎം പ്രവർത്തകർക്കും പങ്കുണ്ട്, ഗൗരവമായ അന്വേഷണം വേണം'; വി.ഡി സതീശൻ

എസ്ഐആറിനെതിരെ മുസ്‍ലിം ലീഗും കെപിസിസിയും സുപ്രിംകോടതിയിലേക്ക്

MediaOne Logo

Web Desk

  • Updated:

    2025-11-17 14:26:37.0

Published:

17 Nov 2025 11:09 AM IST

ബിഎൽഒയുടെ ആത്മഹത്യ:സിപിഎം പ്രവർത്തകർക്കും   പങ്കുണ്ട്, ഗൗരവമായ അന്വേഷണം വേണം; വി.ഡി സതീശൻ
X

തിരുവനന്തപുരം: കണ്ണൂരിലെ ബൂത്ത് ലെവല്‍ ഓഫീസര്‍ അനീഷ് ജോര്‍ജിന്‍റെ ആത്മഹത്യയില്‍ ഗൗരവമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. 'സംഭവത്തില്‍ സിപിഎം പ്രവർത്തകർക്കും പങ്കുണ്ട്.സിപിഎം നേതാക്കൾ അടക്കമുള്ളവരുടെ ഭീഷണി ബിഎല്‍ഒക്ക് ഉണ്ടായി. ജോലി ഭാരവും സമര്‍ദവും ആത്മഹത്യയിലേക്ക് നയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ വിഷയത്തെക്കുറിച്ച് പഠിക്കണം. സ്ത്രീ ബിഎല്‍ഒമാര്‍ക്ക് ജോലി ചെയ്തു തീർക്കാൻ കഴിയുന്നില്ല. ബിജെപിയും സിപിഎമ്മും ഇതിനെ ദുരുപയോഗം ചെയ്യുന്നു. കോൺഗ്രസ്‌ വോട്ടുകൾ ചേർക്കാതിരിക്കാൻ നീക്കം നടക്കുന്നുണ്ട്'..സതീശന്‍ പറഞ്ഞു.

ജോലി ഭാരവും സിപിഎം ഭീഷണിയുമാണ് അനീഷിന്‍റെ ആത്മഹത്യക്ക് കാരണമെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് പറഞ്ഞു. കോൺഗ്രസ് ബൂത്ത്‌ ഏജന്റിനെ കൂടെ കൂട്ടിയതിന് സിപിഎം ബിഎല്‍ഒ ഭീഷണിപ്പെടുത്തി. കള്ളപരാതി നൽകി ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തി. ബിഎല്‍ഒമാരുടെ സമരത്തിന് പൂർണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, എസ്ഐആറിനെതിരെ മുസ്‍ലിം ലീഗും കെപിസിസിയും സുപ്രിംകോടതിയിലേക്ക്.കണ്ണൂരിലെ ബൂത്ത് ലെവല്‍ ഓഫീസര്‍ അനീഷ് ജോര്‍ജും രാജസ്ഥാനിലെ ബിഎല്‍ഒയും ആത്മഹത്യ ചെയ്ത സംഭവവും മുസ്‍ലിം ലീഗ് സുപ്രിംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തും.കേരളത്തിലെ SIR നടപടി നിർത്തിവയ്‌ക്കണമെന്ന ഹരജിയിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്.


TAGS :

Next Story