ഇതെല്ലാം കഴിയുമ്പോൾ അയാൾക്കെതിരെയൊരു ഒറിജിനൽ കാർഡ് വരുന്നുണ്ട്: എം.വി നികേഷ് കുമാറിനെതിരെ പരോക്ഷ വിമർശനവുമായി വി.ഡി സതീശൻ
എകെജി സെൻ്ററിൽ ഇരുന്ന് ഒരാൾ തനിക്കെതിരെ നിരന്തരം കാർഡ് ഇറക്കി കൊണ്ടിരിക്കുന്നുവെന്നും വി.ഡി സതീശൻ

തിരുവനന്തപുരം: എം.വി നികേഷ് കുമാർനെതിരെ പരോക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എകെജി സെൻ്ററിൽ ഇരുന്ന് ഒരാൾ തനിക്കെതിരെ നിരന്തരം കാർഡ് ഇറക്കി കൊണ്ടിരിക്കുന്നു. തനിക്കെതിരെ വ്യാജപ്രചാരണം നടത്തുന്നുന്നു. ഇതെല്ലാം കഴിയുമ്പോൾ അയാൾക്കെതിരെ ഒരു ഒറിജിനൽ കാർഡ് വരുന്നുണ്ടെന്ന് പറഞ്ഞേക്കൂവെന്നും വി.ഡി സതീശൻ.
ശബരിമല സ്വർണകൊള്ള കേസിൽ പത്മകുമാറിനെതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ലയെന്ന് വി.ഡി സതീശൻ ചോദിച്ചു. പത്മകുമാറിനെതിരെ ഗുരുതരമായ ആരോപണമാണ് എസ്ഐടി ഹൈക്കോടതിയിൽ നൽകിയത്. പത്മകുമാറിനെയും മറ്റ് നേതാക്കളെയും സിപിഎം സംരക്ഷിക്കുന്നു. സർക്കാർ അയ്യപ്പൻ്റെ സ്വർണം കവർന്നവർക്ക് കുടപിടിച്ചു കൊടുക്കുന്നു.
ചൂരൽമല ദുരന്തത്തിൽ കോൺഗ്രസ് പ്രഖ്യാപിച്ച വീട് ഉടൻ വരുമെന്നും സതീശൻ പറഞ്ഞു. കോൺഗ്രസ് പ്രഖ്യാപിച്ച പലതും നടപ്പാക്കി. കർണാടക സർക്കാരിന്റെ പണം കൈമാറി. ലീഗിന്റെ വീടിൻ്റെ പ്രവർത്തനം പൂർത്തിയാക്കി. യുഡിഎഫുമായി ബന്ധപ്പെട്ട 300 വീടുകൾ ഉടൻ വരും. യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച വീടിൻ്റെ തുടർനടപടിയും ഉടൻ ഉണ്ടാകും.
Adjust Story Font
16

