അയ്യപ്പ സംഗമത്തിന് ക്ഷണിക്കാൻ എത്തിയവരുമായി കൂടിക്കാഴ്ചക്ക് തയ്യാറാവാതെ വി.ഡി സതീശൻ
ദേവസ്വം ബോർഡ് പ്രസിഡണ്ട് അടക്കമുള്ളവരാണ് കന്റോൺമെന്റ് ഹൗസിൽ ക്ഷണിക്കാൻ എത്തിയത്

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന് ക്ഷണിക്കാൻ എത്തിയ സംഘാടകരുമായി കൂടിക്കാഴ്ചക്ക് തയ്യാറാവാതെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ദേവസ്വം ബോർഡ് പ്രസിഡണ്ട് അടക്കമുള്ളവരാണ് കന്റോൺമെന്റ് ഹൗസിൽ ക്ഷണിക്കാൻ എത്തിയത്. പ്രതിപക്ഷ നേതാവ് കൂടിക്കാഴ്ചയ്ക്ക് തയ്യാറാവാത്തതിനെ തുടർന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രശാന്ത് അടക്കമുള്ളവർ മടങ്ങി.
അതേസമയം, ആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യമെന്ന് കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. ശബരിമലക്ക് ആഗോളതലത്തിൽ ശ്രദ്ധ നൽകുകയാണ് ലക്ഷ്യം. യുവതി പ്രവേശനത്തിൽ സർക്കാരിന് നിൽപാടിൽ നിന്നും പിന്നോട്ട് പോകാൻ കഴിയുമെന്ന് തോന്നുന്നില്ലെന്നും പുന്നല ശ്രീകുമാർ പറഞ്ഞു.
Next Story
Adjust Story Font
16

