എൻ. വാസുവിൻ്റെ അറസ്റ്റ്; ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിപിഎം നേതൃത്വത്തിനും പങ്കുണ്ടെന്ന് തെളിഞ്ഞതായി വി.ഡി സതീശൻ
മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കളുമായി വാസുവിന് അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം:ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ.വാസു അറസ്റ്റിലായതോടെ ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിപിഎം നേതൃത്വത്തിനും പങ്കുണ്ടെന്ന് തെളിഞ്ഞതായി വി.ഡി സതീശൻ. മുന്‍ ദേവസ്വം മന്ത്രിയെയും നിലവിലെ ദേവസ്വം മന്ത്രിയെയും പ്രതികളാക്കണം എന്നും ആവശ്യം.
സിപിഎം നേതൃത്വവുമായും സര്‍ക്കാരിലെ ഉന്നതരുമായും അടുത്ത ബന്ധമുള്ള ആളാണ് വാസു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കളുമായി വാസുവിന് അടുത്ത ബന്ധം. കടകംപള്ളി സുരേന്ദ്രനെയും മന്ത്രി വി.എന്‍ വാസവനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യണം. എ. പദ്മകുമാറിന്റെയും പി.എസ് പ്രശാന്തിന്റെയും നേതൃത്വത്തിലുള്ള ദേവസ്വം ബോര്‍ഡുകളെയും ചോദ്യം ചെയ്യലിന് വിധേയമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Next Story
Adjust Story Font
16

