Quantcast

കോണ്‍ഗ്രസ് വിട്ട് ആര് പോയാലും ഒരു 'ചുക്കും സംഭവിക്കില്ല': വിഡി സതീശന്‍

അച്ചടക്ക നടപടി സ്വീകരിച്ചത് കെപിസിസി അധ്യക്ഷനാണെന്നും വിഡി സതീശന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി

MediaOne Logo

Web Desk

  • Updated:

    2021-09-15 08:41:01.0

Published:

15 Sept 2021 1:13 PM IST

കോണ്‍ഗ്രസ് വിട്ട് ആര് പോയാലും ഒരു ചുക്കും സംഭവിക്കില്ല: വിഡി സതീശന്‍
X

കെപി അനില്‍കുമാര്‍ പാര്‍ട്ടിവിട്ടുപോയതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അനില്‍കുമാര്‍ പാര്‍ട്ടി വിട്ടുപോയത് വലിയ ആഘോഷമാക്കേണ്ടെന്നും നിരവധി നേതാക്കള്‍ സിപിഎമ്മും സിപിഐയും വിട്ട് കോണ്‍ഗ്രസിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അനില്‍കുമാര്‍ അല്ല, ഏത് നേതാവ് കോണ്‍ഗ്രസ് വിട്ട് പോയാലും കോണ്‍ഗ്രസിന് ഒരു ചുക്കും സംഭവിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി രംഗത്തെത്തിയ അനില്‍കുമാറിനെ പോലെയുള്ള നേതാക്കള്‍ നിരവധി അവസരം ലഭിച്ചവരാണെന്നും ഇതുവരെ ഒരു അവസരം പോലും ലഭിക്കാത്ത നിരവധി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലുണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു.

പാര്‍ട്ടി വിശദീകരണത്തിന് ധിക്കാരപരമായിരുന്നു അനില്‍കുമാറിന്റെ മറുപടി. അനില്‍കുമാര്‍ പറഞ്ഞത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്തതാണ്. അച്ചടക്ക നടപടി സ്വീകരിച്ചത് കെപിസിസി അധ്യക്ഷനാണെന്നും വിഡി സതീശന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. ഒരു പാര്‍ട്ടി എന്നതിനപ്പുറത്ത് ആള്‍കൂട്ടമായി കോണ്‍ഗ്രസ് മാറരുത്. അസംതൃപ്തര്‍ പോകട്ടെ എന്ന നിലപാട് കോണ്‍ഗ്രസിനില്ല.കോണ്‍ഗ്രസിനെ ശുദ്ധമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും സതീശന്‍ പറഞ്ഞു.




TAGS :

Next Story