ആഗോള അയ്യപ്പ സംഗമം; നടന്നത് കോടികളുടെ കൊള്ളയാണെന്ന് വി.ഡി സതീശൻ
പരസ്പരം വിരുദ്ധമായ കണക്കുകളാണ് ഹൈക്കോടതിയിൽ കൊടുത്തതെന്നും സതീശൻ

മലപ്പുറം: ആഗോള അയ്യപ്പ സംഗമത്തിന്റെ പേരിൽ നടന്നത് കോടികളുടെ കൊള്ളയാണെന്ന് വി.ഡി സതീശൻ. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ആഗോള അയ്യപ്പ സംഗമം നടത്തി. അവിടെ നടന്ന കൊള്ളയുടെ കണക്കുകളാണ് പുറത്ത് വരുന്നതെന്നും സതീശൻ.
സർക്കാറിനും അതിൽ പങ്കുണ്ട്. പരസ്പരം വിരുദ്ധമായ കണക്കുകളാണ് ഹൈക്കോടതിയിൽ കൊടുത്തത്. അയ്യപ്പന്റെ പേരിൽ മുഖ്യമന്ത്രി തട്ടിപ്പ് നടത്തേണ്ടിയിരുന്നോയെന്നും അദ്ദേഹം ചോദിച്ചു.
ഉത്തരവാദി ആരാണെങ്കിലും നിയമത്തിനു മുന്നിൽ കൊണ്ടുവരണം. ദേവസ്വം ബോർഡിനും സർക്കാറിനും ഉത്തരവാദിത്വമുണ്ട്. ദേവസ്വം ബോർഡ് വാർത്താ കുറിപ്പ് ഇറക്കാതെ കൃത്യമായി കണക്ക് കോടതിയിൽ കൊടുക്കണം. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി നടത്തിയ പരിപാടിയുടെ പരിണിതഫലമാണ് ഇത്. സർക്കാരിന് ഉത്തരവാദിത്വമില്ലെങ്കിൽ ഗോവിന്ദൻ മാസ്റ്റർ എന്തിനാണ് പ്രതിരോധിക്കുന്നത്. മുഖ്യമന്ത്രി ഇതിൽ ശ്രദ്ധിക്കണമായിരുന്നെന്നും സതീശൻ പറഞ്ഞു.
Adjust Story Font
16

