Quantcast

അട്ടപ്പാടിയിലേത് ശിശുമരണമല്ല കൊലപാതകമാണെന്ന് വി.ഡി സതീശൻ

MediaOne Logo

Web Desk

  • Updated:

    2021-12-06 07:31:08.0

Published:

6 Dec 2021 7:19 AM GMT

അട്ടപ്പാടിയിലേത് ശിശുമരണമല്ല കൊലപാതകമാണെന്ന് വി.ഡി സതീശൻ
X

അട്ടപ്പാടിയിൽ നടക്കുന്നത് ശിശുമരണമല്ല കൊലപാതകങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അട്ടപ്പാടിയിൽ നടക്കുന്ന കാര്യങ്ങൾ സർക്കാർ അറിയുന്നില്ല. കൃത്യമായ ശിശുമരണക്കണക്കുകളല്ല രേഖപ്പെടുത്തത്. അട്ടപ്പാടി സന്ദർശിച്ചആരോഗ്യമന്ത്രി പുതിയ പദ്ധതികളൊന്നും പ്രഖ്യാപിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ശിശുമരണങ്ങൾ ഉണ്ടായ ഊരുകൾ സന്ദർശിച്ച ശേഷമായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

അട്ടപ്പാടിയിലുണ്ടായത് കൊലപാതകമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഡോക്ടർ പ്രഭുദാസിന് ആദിവാസികളുടെ പ്രശ്നങ്ങൾ നന്നായി അറിയാം. പ്രഭുദാസിനോട് സർക്കാർ കാണിച്ചത് മോശം നടപടിയാണ്. ആരോഗ്യവകുപ്പും പട്ടികജാതി വകുപ്പും സമ്പൂർണ പരാജയമാണെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.

ആരോഗ്യമന്ത്രിക്കൊപ്പം നടന്നവർ അഴിമതിക്കാരെന്ന് കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ് പറഞ്ഞു. സർക്കാരിനെ വിമർശിച്ചതിൽ നടപടി ഭയക്കുന്നില്ലെന്നും പ്രഭുദാസ് പറഞ്ഞു.

Summary : VD Satheesan says murder , not infanticide in Attappadi

TAGS :

Next Story