ഉന്നത വിദ്യാഭ്യാസരംഗത്തെ തകര്‍ക്കുന്നതില്‍ സര്‍ക്കാരിനും രാജ്ഭവനും ഒരുപോലെ പങ്ക്: പ്രതിപക്ഷനേതാവ് വി. ഡി സതീശന്‍
സര്‍വകലാശാലകളെ രാഷ്ട്രീയ നാടക വേദിയാക്കി മാറ്റരുതെന്നും വി.ഡി സതീശന്‍ പറഞ്ഞു

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസരംഗത്തെ തകര്‍ക്കുന്നതില്‍ സര്‍ക്കാരിനും രാജ്ഭവനും ഒരുപോലെ പങ്കെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. സര്‍വകലാശാലകളെ രാഷ്ട്രീയ നാടക വേദിയാക്കി മാറ്റരുത്. കുട്ടികളുടെ ഭാവി മറന്നുള്ള രാഷ്ട്രീയം അവസാനിപ്പിക്കണം.സര്‍വകലാശാലകളെ എകെജി സെന്ററിന്റെ ഡിപ്പാര്‍ട്ട്‌മെന്റുകളാക്കി മാറ്റിയെന്നും വി.ഡി സതീശന്‍ പറഞ്ഞു.
അതേസമയം, സര്‍വകലാശാലയില്‍ രജിസ്ട്രാറെ നിയമിക്കാനുള്ള അധികാരം സിന്‍ഡിക്കേറ്റിനാണെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. വിഷയം നിയമപരമായി വേണം കൈകാര്യം ചെയ്യാന്‍ കോടതി വിധിയില്‍ വിസി എന്ത് സമീപനം ആണ് സ്വീകരിക്കാന്‍ പോകുന്നത് എന്ന് നോക്കണം. കോടതിയുടെ ഇടപെടല്‍ ആശ്വാസകരമാണെന്നും ബാലഗോപാല്‍ പറഞ്ഞു.
Next Story
Adjust Story Font
16

