Quantcast

'രാഹുൽ ഗാന്ധി അദ്ധ്യക്ഷനാകണം, എന്റെ മനസിൽ മറ്റു പേരുകളില്ല': വി.ഡി സതീശൻ

ഫാഷിസ്റ്റ് വിരുദ്ധതയിൽ സന്ധി ചെയ്യാത്ത നേതാവാണ് രാഹുൽ. രാഹുൽ ഇല്ലെങ്കിൽ അപ്പോൾ മാത്രം മറിച്ചുള്ള തീരുമാനം.

MediaOne Logo

Web Desk

  • Updated:

    2022-09-08 05:36:15.0

Published:

8 Sept 2022 11:05 AM IST

രാഹുൽ ഗാന്ധി അദ്ധ്യക്ഷനാകണം, എന്റെ മനസിൽ മറ്റു പേരുകളില്ല: വി.ഡി സതീശൻ
X

കൊച്ചി: രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇതിനായി രാഹുൽ ഗാന്ധിയെ വ്യക്തിപരമായി നിർബന്ധിക്കും. ഫാഷിസ്റ്റ് വിരുദ്ധതയിൽ സന്ധി ചെയ്യാത്ത നേതാവാണ് രാഹുൽ. രാഹുൽ ഇല്ലെങ്കിൽ അപ്പോൾ മാത്രം മറിച്ചുള്ള തീരുമാനം. ശശി തരൂര്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കും എന്നുള്ളത് സാങ്കല്‍പ്പികം മാത്രമാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.

അതേസമയം രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രാ രണ്ടാം ദിനം യാത്ര തുടങ്ങി. കന്യാകുമാരിയിലെ വിവേകാനന്ദ ഗ്രൗണ്ടിൽ നിന്നാരംഭിച്ച യാത്ര വൈകീട്ട് ആറരയോടു കൂടി നാഗർകോവിലെത്തും.

കോൺഗ്രസിനെ രക്ഷിക്കാനല്ല ഭരണഘടനയെ രക്ഷിക്കാനാണ് ഭാരത് ജോഡോ യാത്രയെന്ന് കോണഗ്രസ് നേതാവ് കനയ്യകുമാർ. ഭാരത് ജോഡോ യാത്ര നൽകുന്ന ഊർജം വലുതാണെന്നും കനയ്യകുമാർ മീഡിയവണിനോട് പറഞ്ഞു.

Exclusive Interview with V D Satheesan;

TAGS :

Next Story