Quantcast

മുഖ്യമന്ത്രിയുടെ വർഗീയപ്രീണന നയങ്ങളാണ് അക്രമത്തിന് കാരണം; ആഭ്യന്തരവകുപ്പ് ദയനീയ പരാജയം: വി.ഡി സതീശൻ

മാധ്യമശ്രദ്ധ നേടാനുള്ള ശ്രമമാണ് കൊലപാതകികൾ നടത്തുന്നത്. പ്രധാന നേതാക്കൾ അറിയാതെ തിരിച്ചു കൊലനടക്കില്ല. സംസ്ഥാനത്തെ ഇന്റലിജൻസ് സംവിധാനം ദയനീയമായി പരാജയപ്പെട്ടെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2022-04-17 10:22:12.0

Published:

17 April 2022 3:40 PM IST

മുഖ്യമന്ത്രിയുടെ വർഗീയപ്രീണന നയങ്ങളാണ് അക്രമത്തിന് കാരണം; ആഭ്യന്തരവകുപ്പ് ദയനീയ പരാജയം: വി.ഡി സതീശൻ
X

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ വർഗീയ പ്രീണന നയങ്ങളാണ് അക്രമത്തിന് കാരണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ആഭ്യന്തരവകുപ്പ് ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. മനപ്പൂർവമുള്ള ആസൂത്രിത അക്രമങ്ങളാണ് നടക്കുന്നത്. ഇത് കേരളത്തിന് യോജിച്ചതല്ല. വർഗീയ സംഘടനകളുടെ നേതാക്കൾക്കും ഗൂഢാലോചനയിൽ പങ്കുണ്ട്. സർക്കാറിന് ഇവരെ നിയന്ത്രിക്കാനാവുന്നില്ല. രണ്ട് കൂട്ടരും സർക്കാരുമായി കൊടുക്കൽവാങ്ങൽ നടത്തിയിട്ടുണ്ടെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.

കേരളത്തിലെ ജനങ്ങൾ ഭീതിയിലാണ്. അക്രമങ്ങളോടുള്ള സർക്കാറിന്റെ നിസ്സംഗത ഭയപ്പെടുത്തുന്നു. മാധ്യമശ്രദ്ധ നേടാനുള്ള ശ്രമമാണ് കൊലപാതകികൾ നടത്തുന്നത്. പ്രധാന നേതാക്കൾ അറിയാതെ തിരിച്ചു കൊലനടക്കില്ല. സംസ്ഥാനത്തെ ഇന്റലിജൻസ് സംവിധാനം ദയനീയമായി പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

മയക്കുമരുന്ന് മാഫിയ സംസ്ഥാനത്ത് ശക്തമായിക്കൊണ്ടിരിക്കുന്നു. ഗുണ്ടകൾ വിലസുകയാണ്. ഗുണ്ടാ ആക്രമണങ്ങൾക്ക് പിന്നിൽ മയക്കുമരുന്നിന്റെ സ്വാധീനമുണ്ട്. ഗുണ്ടകളെ പൊലീസ് ഉപദേശിച്ചുവിടുകയാണ്. കരുതൽ തടങ്കലിൽ വെക്കുന്നില്ല. പൊലീസിനെ പാർട്ടി നേതാക്കളാണ് നിയന്ത്രിക്കുന്നത്. അവൻ നമ്മുടെ ആളാണെന്ന് പറഞ്ഞ് ഗുണ്ടകളെ നേതാക്കൾ ഇറക്കിക്കൊണ്ടുവരികയാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.




TAGS :

Next Story