Quantcast

മുഖ്യമന്ത്രിയോടുള്ള ചോദ്യത്തിന് കെ. സുരേന്ദ്രൻ മറുപടി പറയുന്നത് എന്തിനെന്ന് വി.ഡി സതീശൻ

കൊടകര കുഴൽപ്പണക്കേസ് ഒതുക്കിത്തീർത്തതിന്റെ നന്ദിയാണ് സുരേന്ദ്രൻ കാണിക്കുന്നതെന്ന് വി.ഡി സതീശൻ ആരോപിച്ചു.

MediaOne Logo

Web Desk

  • Published:

    7 Sept 2024 4:10 PM IST

VD Satheeshan criticism on CPM-BJP relation
X

തിരുവനന്തപുരം: മുഖ്യമന്ത്രിയോടുള്ള ചോദ്യത്തിന് ബിജെപി സംസ്ഥാന അധ്യക്ഷനായ കെ. സുരേന്ദ്രൻ മറുപടി പറയുന്നത് എന്തിനാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിക്ക് പോലുമില്ലാത്ത ആത്മാർഥതയോടെയാണ് സുരേന്ദ്രൻ പ്രതികരിക്കുന്നത്. കൊടകര കുഴൽപ്പണക്കേസ് ഒതുക്കിത്തീർത്തതിന്റെ നന്ദിയാണ് ഇതെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ശിവശങ്കർ ആയിരുന്നു സർവാധികാരിയായിരുന്നത്. അദ്ദേഹം പിന്നീട് ജയിലിൽ പോയി. തൃശൂരിൽ യുഡിഎഫിന്റെ വോട്ടുകൾ എൽഡിഎഫിലേക്കാണ് പോയത്. എന്നിട്ടും സുനിൽകുമാർ വിജയിക്കാതിരുന്നത് സിപിഎം വോട്ടുകൾ ബിജെപിയിലേക്ക് ഒഴുകിയതുകൊണ്ടാണ്. തൃശൂരിൽ പൂരം കലക്കിയാണ് ബിജെപി വിജയിച്ചതെന്ന് പറഞ്ഞത് അരുൺകുമാർ തന്നെയാണെന്നും വി.ഡി സതീശൻ പറഞ്ഞു.

TAGS :

Next Story