'നയപ്രഖ്യാപനത്തില്‍ കൂട്ടിച്ചേര്‍ക്കലും തിരുത്തലുകളും വരുത്തിയത് തെറ്റ്, ഇക്കാര്യത്തില്‍ സര്‍ക്കാരിനോടൊപ്പം'; ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷം
മന്ത്രി സജി ചെറിയാന്‍റെ വർഗീയ പ്രസ്താവനക്കെതിരെയും രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി

തിരുവനന്തപുരം: നയപ്രഖ്യാപനത്തിലൂടെ കൂട്ടിച്ചേര്‍ക്കലും തിരുത്തലുകളും വരുത്തിയത് തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇക്കാര്യത്തില്‍ സര്‍ക്കാരിനോട് പ്രതിപക്ഷം യോജിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മന്ത്രി സജി ചെറിയാന്റെ വര്‍ഗീയ പ്രസ്താവനക്കെതിരെയും പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി. പേര് നോക്കി ആളെ നിശ്ചയിക്കുന്ന നീക്ക്ം കേരളത്തില്‍ ഇതാദ്യമെന്നും തെറ്റാണെന്ന് പറയാന്‍ മുഖ്യമന്ത്രി തയ്യാറാക്കുന്നത് ഞെട്ടിപ്പിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. മതേതര മുഖം നഷ്ടപ്പെട്ട സര്‍ക്കാരാണ് നിലവിലുള്ളതെന്നും ആത്മവിശ്വാസം നഷ്ടപ്പെട്ട നിലയിലാണ് അവരുള്ളതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
'കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ നിന്നുള്ള ഇത്തരം നീക്കങ്ങള്‍ ആശ്ചര്യപ്പെടുത്തുകയാണ്. പേര് നോക്കി ആളെ നിശ്ചയിക്കുന്ന നീക്കം കേരളത്തില്‍ ഇതാദ്യം. മുഖ്യമന്ത്രിയുടെ അറിവോടെയാണ് സജി ചെറിയാന്‍ വര്‍ഗീയ പ്രസ്താവന നടത്തിയത്. പ്രസ്താവനയിലൂടെ ഭരണഘടനാ ലംഘനമാണ് സജി ചെറിയാന്‍ നടത്തിയത്. വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയുമാണ്'. തെറ്റാണെന്ന് ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രി തയ്യാറാകാത്തത് ഞെട്ടിപ്പിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
'കേരളത്തിലെ ആരോഗ്യരംഗം വെന്റിലേറ്ററിലാണ്. എല്ലാ പകര്‍ച്ചവ്യാധികളുടെയും തലസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. കേരളത്തിലെ ഒരു സര്‍വകലാശാലക്കും വിസിമാരില്ല. ക്രമസമാധാന രംഗം പൂര്‍ണമായും തകര്‍ച്ചയിലാണുള്ളത്. മയക്കുമരുന്ന് ഗുണ്ട സംഘങ്ങള്‍ ഉറഞ്ഞാടുകയാണ്. കാര്‍ഷിക മേഖലയും തകര്‍ച്ചയില്‍. പിന്നെങ്ങനെയാണ് ഈ മേഖലകളെല്ലാം മികച്ചതെന്ന് പറയാനാവുക'. തെറ്റായ അവകാശവാദങ്ങള്‍ കുത്തിനിറച്ച നയപ്രഖ്യാപനമാണ് ഗവര്‍ണര്‍ നടത്തിയതെന്നും അര്‍ദ്ധസത്യങ്ങളാണ് അവയിലധികമെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
ഭരണഘടനാപരമായി ഇല്ലാത്ത അധികാരമാണ് ഗവര്‍ണര്‍ ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍, ഗവര്‍ണറും സര്‍ക്കാരും അവര്‍ക്ക് ആവശ്യമുള്ള സമയങ്ങളില്‍ ഒന്നിച്ചാണ്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് അടിവരയിടുന്നതാണ് കോടതി പരാമര്‍ശങ്ങളെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ ഒരാളും പറയാന്‍ ധൈര്യപ്പെടാത്ത പച്ച വര്‍ഗീയതയാണ് സിപിഎം പറയുന്നതെന്നും ആത്മവിശ്വാസം നഷ്ടപ്പെട്ട നിലയിലാണ് സര്‍ക്കാര്‍ ഉള്ളതെന്നും മതേതര മുഖം അവര്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നുവെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്തിനാണ് ദ്വയാര്‍ഥ പ്രയോഗങ്ങള്‍ ഉപയോഗിക്കുന്നതെന്നും തെറ്റായ പ്രസ്താവനകള്‍ പിന്‍വലിക്കണമെന്നും നാഷണല്‍ ലീഗ് സംസ്ഥാന പ്രസിഡന്റ് എ.പി അബ്ദുല്‍ വഹാബും പറഞ്ഞു.
Adjust Story Font
16

