Quantcast

ജനങ്ങൾ ആ​ഗ്രഹിക്കുന്ന കരുത്തുറ്റ പ്രതിപക്ഷമായി പ്രവർത്തിക്കുമെന്ന് വി.ഡി സതീശന്‍

MediaOne Logo

Web Desk

  • Published:

    22 May 2021 6:49 AM GMT

ജനങ്ങൾ ആ​ഗ്രഹിക്കുന്ന കരുത്തുറ്റ പ്രതിപക്ഷമായി പ്രവർത്തിക്കുമെന്ന് വി.ഡി സതീശന്‍
X

ജനങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ ഉള്ള കരുത്തുറ്റ പ്രതിപക്ഷമായി നിയമസഭയില്‍ പ്രവർത്തിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മതേതര കാഴ്ചപ്പാടിന് വിട്ടുവീഴ്ചയില്ലെന്നും വർഗീയതയെ കുഴിച്ചുമൂടാൻ സന്ധിയില്ലാ സമരം നടത്തുമെന്നും വി.ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

സർക്കാരിനെ വെല്ലുവിളിക്കലോ ഭരിക്കാൻ അനുവദിക്കാതിരിക്കലോ അല്ല പ്രതിപക്ഷത്തിന്റെ ജോലിയെന്ന് വി.ഡി സതീശൻ പറഞ്ഞു. മാഹാമാരിയിൽ നിന്ന് കേരളത്തെ രക്ഷിക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങൾക്ക് നിരുപാധിക പിന്തുണ നൽകും. വർഗീയതയെ കുഴിച്ചുമൂടാൻ സന്ധിയില്ലാ സമരം നടത്തും. ഇതിനു ഘടകകഷികളുടെ പിന്തുണ തേടുന്നുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കേരളം മുന്നിലേക്ക് വരണമെന്ന് ആ​ഗ്രഹിക്കുന്ന കോൺ​ഗ്രസിന്റെ കരുത്തുറ്റ രണ്ടാം നിര ഇനിമുതൽ കര്‍ട്ടന് പിന്നില്‍ നിന്നും മാറി മുന്നണിയിൽ തന്നെ പ്രവർത്തിക്കും. യുവ തലമുറയും അനുഭവസ്ഥരായ തലമുറയും യോജിച്ച് പ്രവര്‍ത്തിക്കും. യു.ഡി.എഫിനെയും കോൺഗ്രസിനേയും ശക്തമായി തിരിച്ചുകൊണ്ടു വരും. പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിൽ പ്രധാനപ്പെട്ട ചുമതല ഏൽപ്പിച്ച നേതാക്കൾക്ക് നന്ദിയുണ്ടെന്നും വി.ഡി സതീശൻ പറഞ്ഞു.

TAGS :

Next Story