ആർഎസ്എസ് നേതാക്കളുമായി മാസ്കറ്റ് ഹോട്ടലിൽ ചർച്ച നടത്തിയത് പിണറായി വിജയനാണ്, സതീശനല്ല; ബിജെപി -സിപിഎം ഡീൽ ആവർത്തിച്ച് വി.ഡി സതീശൻ
വീട്ടിലല്ല ജനങ്ങൾ തെരുവിൽ ഇറങ്ങി ചോദ്യങ്ങൾ ചോദിക്കുമെന്ന് മുഖ്യമന്ത്രി നടത്തിയ വീട്ടിൽ പോയി ചോദിക്കെന്ന പരാമർശത്തിൽ പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ ബിജെപി -സിപിഎം ഡീൽ ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കോലീബിയെന്ന് പറയുന്ന മുഖ്യമന്ത്രിയാണ് ആർഎസ്എസിന്റെ കൂടെ പിന്തുണയോടെ വിജയിച്ച് മുമ്പ് എംഎൽഎ ആയത്. അടച്ചിട്ട മുറിയിൽ മാസ്കറ്റ് ഹോട്ടലിൽ ചർച്ച നടത്തിയത് പിണറായി വിജയനാണെന്നും വി.ഡി സതീശനല്ലെന്ന കാര്യം താൻ ഓർമിപ്പിക്കുകയാണെന്നാണെന്നുമാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്.
മുഖ്യമന്ത്രി ക്ഷുഭിതനായതിലും പ്രതിപക്ഷ നേതാവ് വിമർശനമുന്നയിച്ചു. ഒരാൾ ചോദ്യം ചോദിച്ചപ്പോൾ വീട്ടിൽ പോയി ചോദിക്കാനാണ് മുഖ്യമന്ത്രി പറഞ്ഞത്. വീട്ടിലല്ല ജനങ്ങൾ തെരുവിൽ ഇറങ്ങി ചോദ്യങ്ങൾ ചോദിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രി ഓൾ ഇന്ത്യ റേഡിയോ ആണെന്നും അങ്ങോട്ട് ചോദ്യങ്ങൾ ചോദിക്കാൻ പറ്റില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.
മുഖ്യമന്ത്രിയൊന്ന് കണ്ണാടി നോക്കിയാൽ മതിയെന്നും പി.ടി കുഞ്ഞുമുഹമ്മദിനെയടക്കം കാണാമെന്നും നാട് മുഴുവൻ വ്യഭിചരിച്ചു നടന്നവനെ കൂടെ നിർത്തിയ ആളാണ് പ്രതിപക്ഷ നേതാവ് എന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിന് മറുപടിയായി സതീശൻ പറഞ്ഞു. ഒരു കലാകാരനെ കോമാളി എന്ന് വിളിക്കുന്ന തരത്തിൽ മുഖ്യമന്ത്രി തരംതാണു. നികൃഷ്ട ജീവി, പരനാറി, കുലംകുത്തി, ചെറ്റ എന്നിവ മുഖ്യമന്ത്രി മലയാള ഭാഷക്ക് സംഭാവന ചെയ്ത വാക്കുകളാണ്. ഇവരുടെ വൃത്തികെട്ട വാക്കുകൾ തുടച്ചുമാറ്റാൻ സാംസ്കാരിക ഹരിത കർമ സേന ഉണ്ടാക്കേണ്ടി വരുമെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.
Adjust Story Font
16

