Quantcast

''ഞങ്ങളുടെ പ്രവർത്തകർ പരിക്കേറ്റ് കിടക്കുമ്പോൾ ലോക കേരള സഭയിൽ ഇരിക്കാൻ കഴിയില്ല''; എം.എ യൂസഫലിക്ക് വി.ഡി സതീശന്റെ മറുപടി

പ്രവാസികളുടെ കാര്യത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും ഒന്നിക്കണമെന്നും ആവശ്യമില്ലാത്ത കാര്യങ്ങൾ പെരുപ്പിച്ച് കാണിക്കരുതെന്നും ലോക കേരള സഭയിൽ സംസാരിക്കുന്നതിനിടെ എം.എ യൂസുഫലി പറഞ്ഞിരുന്നു.

MediaOne Logo

Web Desk

  • Updated:

    2022-06-17 12:54:02.0

Published:

17 Jun 2022 12:23 PM GMT

ഞങ്ങളുടെ പ്രവർത്തകർ പരിക്കേറ്റ് കിടക്കുമ്പോൾ ലോക കേരള സഭയിൽ ഇരിക്കാൻ കഴിയില്ല; എം.എ യൂസഫലിക്ക് വി.ഡി സതീശന്റെ മറുപടി
X

തിരുവനന്തപുരം: ലോക കേരള സഭയിൽ പങ്കെടുക്കാത്തതിന് പ്രതിപക്ഷത്തെ വിമർശിച്ച എം.എ യൂസഫലിക്ക് പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ മറുപടി. തങ്ങളുടെ പ്രവർത്തകർ പരിക്കേറ്റു കിടക്കുമ്പോൾ ലോക കേരള സഭയിൽ ഇരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസികൾക്ക് ഭക്ഷണം നൽകുന്നതിനെയല്ല 16 കോടി ചെലവാക്കി പരിപാടി നടത്തുന്നതിനെയാണ് ധൂർത്ത് എന്ന് വിശേഷിപ്പിച്ചത്. പരിപാടിയിൽ പങ്കെടുക്കേണ്ട എന്നത് യുഡിഎഫ് ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.

ലോക കേരള സഭ പ്രവാസികളുടെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഒറ്റമൂലിയൊന്നുമല്ല. കഴിഞ്ഞ രണ്ടു തവണയും കോടികൾ മുടക്കി പരിപാടി നടത്തിയിട്ടും അതിന്റെ റിസൾട്ട് എന്താണെന്ന് താൻ ഓൺലൈൻ മീറ്റിങ്ങിൽ മുഖ്യമന്ത്രിയോട് ചോദിച്ചതാണ്. എല്ലാ കാര്യത്തിനും പ്രോ​ഗ്രസ് കാർഡുമായി നടക്കുന്ന മുഖ്യമന്ത്രി ഇതുവരെ അത് പറയാൻ തയ്യാറായിട്ടില്ല. ഇപ്പോൾ തങ്ങളുടെ മനസ്സിന് വിശാലത കുറവാണ്. പ്രതിപക്ഷനേതാവ് എന്ന നിലയിൽ ആ വേദിയിൽ പോയി മുഖ്യമന്ത്രിക്കൊപ്പം ഇരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികളുടെ കാര്യത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും ഒന്നിക്കണമെന്നും ആവശ്യമില്ലാത്ത കാര്യങ്ങൾ പെരുപ്പിച്ച് കാണിക്കരുതെന്നും ലോക കേരള സഭയിൽ സംസാരിക്കുന്നതിനിടെ എം.എ യൂസുഫലി പറഞ്ഞിരുന്നു. സ്വന്തമായി ടിക്കറ്റ് എടുത്ത് വരുന്നവരെ താമസിപ്പിക്കുന്നതാണോ ധൂർത്തെന്ന് ചോദിച്ച അദ്ദേഹം പ്രവാസികളെ വിഷമിപ്പിക്കരുതെന്ന് പറഞ്ഞു. ഭക്ഷണം കഴിക്കുന്നത് ധൂർത്താണെന്ന് പറഞ്ഞതിൽ വിഷമമുണ്ടെന്നും നേതാക്കൾ ഗൾഫിൽ വരുമ്പോൾ കൊണ്ടുനടക്കുന്നത് പ്രവാസികളാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ നിക്ഷേപ സൗഹൃദ അന്തരീക്ഷം കൂടുതൽ സുതാര്യമാക്കണമെന്നും എന്തെങ്കിലും നിർമാണം അവസാന ഘട്ടത്തിൽ എത്തുമ്പോൾ സ്റ്റോപ് മെമ്മോ കൊണ്ടുവരുന്ന രീതിയാണുള്ളതെന്നും യൂസുഫലി പറഞ്ഞു. നിയമങ്ങൾ മാറ്റി ഇൻവെസ്റ്റ്‌മെന്റ് പ്രൊട്ടക്ഷൻ കൊണ്ടുവരണമെന്നും തന്റെ മനസും ശരീരവും ധനവും കേരളത്തിലാണെന്നും യൂസുഫലി വ്യക്തമാക്കി.

TAGS :

Next Story