Quantcast

ക്വട്ടേഷന്‍ സംഘങ്ങളെ സി.പി.എമ്മിന് ഭയം: പ്രതിപക്ഷ നേതാവ്

'കോവിഡ്​ മരണ കണക്കിൽ കള്ളക്കളി, സർക്കാറിന്​ മേനി നടിക്കാൻ വേണ്ടിയാണ്​ മരണങ്ങൾ കുറച്ച്​ കാണിച്ചത്'

MediaOne Logo

Web Desk

  • Updated:

    2021-07-02 08:20:30.0

Published:

2 July 2021 7:54 AM GMT

ക്വട്ടേഷന്‍ സംഘങ്ങളെ സി.പി.എമ്മിന് ഭയം: പ്രതിപക്ഷ നേതാവ്
X

സ്വർണക്കടത്ത്- ക്വട്ടേഷൻ സംഘങ്ങളെ സിപിഎമ്മിന് ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സ്വർണക്കടത്ത്​ സംഘങ്ങൾക്ക്​ സി.പി.എം കുടപിടിക്കുന്നുവെന്നും അവര്‍ക്ക് പിന്തുണ നൽകേണ്ട ഗതികേടിലേക്കാണ്​ സി.പി.എം എത്തിയതെന്നും സതീശൻ പറഞ്ഞു.

സ്വർണക്കടത്ത്​ സംഘങ്ങളെ സി.പി.എം രാഷ്​ട്രീയമായി ഉപയോഗിച്ചു. അതിനാല്‍, അവര്‍ക്ക്​ പിന്തുണ നൽകിയില്ലെങ്കിൽ പല രാഷ്ട്രീയ കൊലപാതക​ങ്ങളേയും കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുമെന്ന്​ സി.പി.എം ഭയപ്പെടുന്നുവെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ ആരോപണം. കൊടകര, മുട്ടിൽ, സ്വർണക്കടത്ത്​ കേസുകൾ ഒത്തുതീർക്കുന്നതിനുള്ള ചർച്ചകളാണ്​ നടക്കുന്നതെന്നും സതീശൻ കൂട്ടിച്ചേര്‍ത്തു.

കോവിഡ്​ മരണ കണക്കിൽ കള്ളക്കളിയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സർക്കാറിന്​ മേനി നടിക്കാൻ വേണ്ടിയാണ്​ മരണങ്ങൾ കുറച്ചു​ കാണിച്ചത്. ഇത് പുറത്തുവരുമെന്ന് ആരോഗ്യ മന്ത്രി ഭയക്കുന്നു. മരണം കോവിഡ് മരണമാക്കാൻ ബന്ധുക്കൾ പരാതി നൽകണമെന്ന നിർദേശം അപ്രായോഗികമാണെന്നും വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി.

TAGS :

Next Story