വേടൻ്റെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും; തിരക്കിനിടെ റെയിൽവേ പാളം മുറിച്ച് കടന്ന യുവാവ് ട്രെയിൻ തട്ടി മരിച്ചു
പൊയിനാച്ചി സ്വദേശി ശിവാനന്ദാണ് മരിച്ചത്

കാസര്‍കോട്: കാസര്‍കോട് ബേക്കലില്‍ ബീച്ച് ഫെസ്റ്റിവലില്‍ റാപ്പര്‍ വേടന്റെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും. തിരക്കിനിടെ റെയില്‍വേ പാളം മുറിച്ചുകടന്ന യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. പൊയിനാച്ചി സ്വദേശി ശിവാനന്ദാണ് മരിച്ചത്. തിക്കിലും തിരക്കിലും കുട്ടികള്‍ ഉള്‍പ്പെടെ 15ഓളം പേര്‍ക്ക് പരിക്കേറ്റു. തിരക്കിനിടെ തൊട്ടടുത്തുള്ള റെയില്‍വേ പാളത്തിലേക്ക് പോയ ഇയാളെ ട്രെയിന്‍ ഇടിക്കുകയായിരുന്നു.
തിക്കിലും തിരക്കിലും പെട്ട് കുട്ടികള്‍ ഉള്‍പ്പെടെ 15ഓളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് ഇന്നത്തെ പരിപാടികള്‍ നിര്‍ത്തിവെച്ചതായി സംഘാടകര്‍ അറിയിച്ചു.
വേടന്‍റെ പരിപാടിക്കിടെ തിക്കും തിരക്കും രൂക്ഷമായതിന് പിന്നാലെ സംഘാടകർ ഇന്നലെ പരിപാടി നിർത്തിവെക്കുകയായിരുന്നു. പരിപാടി വീക്ഷിക്കാനെത്തിയ നിരവധി പേർക്ക് തിരക്കിൽ പെട്ട് ശ്വാസം മുട്ടുകയും പരിക്കേൽക്കുകയും ചെയ്തതോടെയാണ് തീരുമാനം. ഇതോടെ തിരിച്ചുപോകുന്നതിനിടെയാണ് ട്രെയിൻ തട്ടി അപകടമുണ്ടായത്.
Adjust Story Font
16

