ഓഫീസ് ആക്രമിച്ചത് ആരോഗ്യമന്ത്രിയുടെ സ്റ്റാഫിന്റെ നേതൃത്വത്തിലെന്ന് പ്രതിപക്ഷം; വിശദീകരണവുമായി വീണാ ജോർജ്

ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് 25 എസ്എഫ്‌ഐ പ്രവർത്തകരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. 19 പേരെ ഇന്നലെ രാത്രി തന്നെ അറസ്റ്റ് ചെയ്തിരുന്നു.

MediaOne Logo

Web Desk

  • Updated:

    2022-06-25 07:24:19.0

Published:

25 Jun 2022 7:18 AM GMT

ഓഫീസ് ആക്രമിച്ചത് ആരോഗ്യമന്ത്രിയുടെ സ്റ്റാഫിന്റെ നേതൃത്വത്തിലെന്ന് പ്രതിപക്ഷം; വിശദീകരണവുമായി വീണാ ജോർജ്
X

വയനാട്: രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ സ്റ്റാഫിന്റെ നേതൃത്വത്തിലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ഇയാളെ കേസിൽ ഒഴിവാക്കാൻ സിപിഎം സമ്മർദം ചെലുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. എസ്എഫ്‌ഐ വയനാട് ജില്ലാ വൈസ് പ്രസിഡന്റായ അവിഷിത്തിനെതിരെയാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

ആരോഗ്യമന്ത്രി വീണാ ജോർജ് ആരോപണം നിഷേധിച്ചു. അക്രമങ്ങളോടുള്ള പൊതുനിലപാട് തന്നെയാണ് ഈ വിഷയത്തിലുമുള്ളതെന്ന് അവർ പറഞ്ഞു. അവിഷിത്ത് ഇപ്പോൾ തന്റെ സ്റ്റാഫ് അംഗമല്ല, ഒരു അക്രമസംഭവത്തിൽ മന്ത്രിയുടെ ഓഫീസ് ഇടപെട്ടു എന്നൊക്കെ പറയുന്നത് പൂർണമായും തെറ്റാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് 25 എസ്എഫ്‌ഐ പ്രവർത്തകരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. 19 പേരെ ഇന്നലെ രാത്രി തന്നെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കമാണ് ഇന്നലെ അറസ്റ്റിലായത്. ഇവരെ കൽപ്പറ്റ മുൻസിഫ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

TAGS :

Next Story