വെള്ളാപ്പള്ളി നടേശൻ വൃത്തികെട്ട ഭാഷയിൽ ഒരു സമുദായത്തെ അധിക്ഷേപിക്കുകയാണ്: പി.വി അൻവർ
വെള്ളാപ്പള്ളിയെ ഉത്തരവാദിത്തപ്പെട്ട ഭരണാധികാരികൾ പിടിച്ചുകെട്ടണമെന്ന് പി.വി അൻവർ പറഞ്ഞു

മലപ്പുറം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി അൻവർ. വെള്ളാപ്പള്ളി നടേശൻ വൃത്തികെട്ട ഭാഷയിൽ ഒരു സമുദായത്തെ അധിക്ഷേപിക്കുകയാണെന്ന് പി.വി അൻവർ പറഞ്ഞു.
വെള്ളാപ്പള്ളിയെ ഉത്തരവാദിത്തപ്പെട്ട ഭരണാധികാരികൾ പിടിച്ചുകെട്ടണമെന്നും അൻവർ വ്യക്തമാക്കി. വെള്ളാപ്പള്ളിയെ ചങ്ങലക്കിടണം. കഴിഞ്ഞ ആറു മാസങ്ങളായി വെള്ളാപ്പള്ളിക്ക് മാറ്റം സംഭവിച്ചു. വെള്ളാപ്പള്ളിയെ ഒരാളും വിമർശിച്ചില്ല. ഒരു കേസെടുക്കാൻ ധൈര്യമുണ്ടായില്ല. ഉത്തരവാദിത്തപ്പെട്ട ഭരണാധികാരികൾ ഇവരെ പിടിച്ചുകെട്ടണമെന്നും അൻവർ ചൂണ്ടിക്കാട്ടി.
വി.ഡി സതീശനെതിരായി വൃത്തികെട്ട ഹീനമായ പരാമർശമാണ് വെള്ളാപ്പള്ളി നടത്തിയത്. ഇതിനെ പ്രതിരോധിക്കാൻ ഒരു കോൺഗ്രസുകാരനും എത്തിയില്ല. പ്രതിപക്ഷ നേതാവിന് സ്വയം പ്രതിരോധിക്കേണ്ട ഗതികേടാണുള്ളത്. സതീശനുമായി അഭിപ്രായവ്യത്യാസമുണ്ട്. എന്നാൽ ഈ പ്രസ്താവനയെ അംഗീകരിക്കാൻ ആകില്ല. മുസ്‌ലിംകൾക്കെതിരെയുള്ള പരാമർശവും സതീശനെതിരായ പരാമർശവും വെള്ളാപ്പള്ളി പിൻവലിക്കണമെന്ന് അൻവർ പറഞ്ഞു.
ചൂരൽമല ദുരന്തം ഉണ്ടായിട്ട് ഒരു വർഷം പൂർത്തിയാകുന്നു. അവർക്ക് ഇതുവരെ സഹായം നേടിക്കൊടുക്കാൻ പ്രതിപക്ഷത്തിനായില്ലട്ടില്ലെന്നും അവരിപ്പോഴും പ്രയാസം അനുഭവിക്കുകയാണെന്നും അൻവർ കൂട്ടിച്ചേർത്തു.
Adjust Story Font
16

