വർഗീയ പരാമർശം; സജി ചെറിയാൻ ഖേദം പ്രകടിപ്പിച്ചത് തെറ്റായിപ്പോയെന്ന് വെള്ളാപ്പള്ളി നടേശൻ
എൻഎസ്എസുമായുള്ള ചർച്ചയ്ക്ക് തുഷാർ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തി എസ്എൻഡിപി

ആലപ്പുഴ: എൻഎസ്എസുമായുള്ള ചർച്ചയ്ക്ക് തുഷാർ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തി എസ്എൻഡിപി. മുസ്‌ലിം ലീഗിനെ പറഞ്ഞത് മുസ്‌ലിം സമുദായത്തെ പറഞ്ഞതായി വ്യാഖ്യാനിച്ചുവെന്നും വിദ്യാഭ്യാസ മേഖലകളിൽ ഈഴവ സമുദായം നേരിടുന്ന അവഗണന തുറന്നു പറഞ്ഞ വെള്ളപ്പള്ളിക്ക് പൂർണ പിന്തുണ. വെള്ളാപ്പള്ളിയെ കപട മതേതര വാദിയാക്കാനുള്ള ശ്രമമെന്നും എസ്എൻഡിപി പ്രമേയം.
ജി.സുകുമാരൻ നായരോട് വലിയ നന്ദി. മുസ്‌ലിം ലീഗ് നടത്തുന്നത് ഭരണഘടനാ ലംഘനം. വി.ഡി സതീശൻ്റെ അഭിപ്രായം അവജ്ഞയോടെ തള്ളുന്നു. സീനിയർ നേതാക്കൾ അഭിപ്രായം പറയട്ടെ. സാമൂഹിക നീതിക്കായുള്ള ചർച്ചയാണ് നടക്കുന്നത്. ചർച്ചയ്ക്ക് ശേഷം കൂട്ടായ്മയുടെ രൂപം തീരുമാനിക്കും. തെറ്റുതിരിത്തി വന്നാൽ ലീഗുമായി ചർച്ച നടത്തും. മുസ്‌ലിം ലീഗിനെതിരായ പരാമർശത്തിൽ സജി ചെറിയാൻ ഖേദം പ്രകടിപ്പിച്ചത് തെറ്റായിപ്പോയെന്നും സത്യം പറഞ്ഞ സജി ചെറിയാൻ്റെ പ്രസ്താവന ശരയാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
വോട്ടിന് വേണ്ടിയാണ് ഖേദം പ്രകടിപ്പിച്ചത്. തനിക്കാരെയും വോട്ട് വേണ്ട. ഇവിടെ ഒരുപാട് ഈഴവർ നായൻമാരെയും തിരിച്ചും വിവാഹം കഴിക്കുന്നുണ്ടെന്ന് നാസർ ഫൈസി കൂടത്തായിയുടെ പ്രസ്താവനയ്ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. മതമാണ്, മതമാണ് പ്രശ്നം എന്ന് പറഞ്ഞ ലീഗ് നേതാവിൻ്റെ പ്രസംഗം ചർച്ചചെയ്യാതെ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിം ലീഗ് ഒഴിച്ചുള്ള മുസ്‌ലിം സംഘടനുമായി ചർച്ച നടത്തുമെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. സഹകരിക്കാൻ കഴിയുന്ന എല്ലാവരുമായി സഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Adjust Story Font
16

