പ്രിയപ്പെട്ടവരുടെ ഖബറിടം കണ്ട് നെഞ്ച് പൊട്ടിക്കരഞ്ഞ് റഹീം; ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കളും സുഹൃത്തുക്കളും
കൂട്ടക്കൊലയിൽ നിന്നും രക്ഷപ്പെട്ട ഭാര്യ ഷെമിയെ കണ്ടശേഷമാണ് റഹീം ഖബറിടത്തിലെത്തിയത്

തിരുവനന്തപുരം: മകന്‍റെ ക്രൂരതയിൽ പൊലിഞ്ഞ പ്രിയപ്പെട്ടവര്‍ അന്തിയുറങ്ങുന്ന ഖബര്‍സ്ഥാനിലെത്തി അബ്ദുറഹീം. ഉമ്മയടക്കമുള്ള ഉറ്റവരുടെ ഖബറിടം കണ്ട് പൊട്ടിക്കരഞ്ഞു. എല്ലാം നഷ്ടപ്പെട്ട റഹീമിനെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാതെ ബന്ധുക്കളും സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു.
കൂട്ടക്കൊലയിൽ നിന്നും രക്ഷപ്പെട്ട ഭാര്യ ഷെമിയെ കണ്ടശേഷമാണ് റഹീം ഖബറിടത്തിലെത്തിയത്. വികാരനിര്‍ഭരമായ രംഗങ്ങളാണ് അവിടെ അരങ്ങേറിയത്. അബ്ദുറഹീം ഷെമിയെ കണ്ടെന്നും അവർ അദ്ദേഹത്തെ തിരിച്ചറിഞ്ഞെന്നും അബ്ദുറഹീമിന്‍റെ സുഹൃത്ത് അബൂബക്കർ പറഞ്ഞു. ചെറിയ മകൻ അഹ്സാനെ കുറിച്ചാണ് കൂടുതലായി ചോദിക്കുന്നത്. തലയടിച്ചു വീണു എന്ന് തന്നെയാണ് ഷെമി ആവർത്തിക്കുന്നതെന്നും അബൂബക്കർ പറഞ്ഞു.
ഇന്ന് രാവിലെയാണ് നീണ്ട ഏഴ് വര്‍ഷത്തിന് ശേഷം അബ്ദുറഹീം നാട്ടിലെത്തുന്നത്. സാമ്പത്തിക പ്രതിസന്ധിയും താമസ രേഖയില്ലാത്തതും റഹീമിന്‍റെ യാത്ര പ്രതിസന്ധിയിലാക്കിയിരുന്നു. സാമൂഹ്യ പ്രവർത്തകന്‍റെ ഇടപെടലിലാണ് നാട്ടിലെത്തിയത്.
Adjust Story Font
16

