വെഞ്ഞാറമൂട് കൂട്ടക്കൊല: കൊലപ്പെടുത്തുന്നതിന് മുൻപുള്ള ഫർസാനയുടെ ദൃശ്യങ്ങൾ പുറത്ത്
കൂട്ടകൊലപാതകത്തിന് പിന്നിൽ സാമ്പത്തിക പ്രതിസന്ധിയെന്ന നിഗമനത്തിലാണ് പൊലീസ്
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലയിലെ ഫർസാനയുടെ നിർണായ ദൃശ്യങ്ങൾ പുറത്ത്. പ്രതി അഫാൻ വിളിച്ചതിനു ശേഷം വീട്ടിൽ നിന്നിറങ്ങി ഫർസാന നടന്നു പോകുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്.
ട്യൂഷന് പോകുന്നു എന്നു പറഞ്ഞാണ് വൈകിട്ട് 3:30 യോടെയാണ് ഫർസാന വീട്ടിൽനിന്ന് ഇറങ്ങിയത്. 4:15 ഓടെ ഫർസാന കൊല്ലപ്പെട്ടതായും പൊലീസ് പറയുന്നു. ഫർസാനയുടെ ആഭരണങ്ങളടക്കം പണപെടുത്തിയതായും അത് മറ്റാരെങ്കിലും അറിഞ്ഞാൽ തനിക്ക് പ്രശ്മാകും എന്നതിനാലാണ് ഫർസാനയെ കൊന്നതെന്നാണ് അഫാൻ പൊലീസിനോട് പറഞ്ഞത്.
കൂട്ടകൊലപാതകത്തിന് പിന്നിൽ സാമ്പത്തിക പ്രതിസന്ധിയെന്ന നിഗമനത്തിലാണ് പൊലീസ്. കടക്കെണിയിലും കുടുംബത്തിന്റെ ആഡംബര ജീവിതം കൊലപാതകത്തിലേക്ക് നയിച്ചെന്നും പൊലീസ് പറയുന്നു. കടക്കാരുടെ ശല്യം നിത്യ ജീവിതത്തിന് തടസമായി മാറി. ബുളളറ്റ് ഉള്ളപ്പോൾ അഫാൻ പുതിയ ബൈക്ക് വാങ്ങിയത് ബന്ധുക്കൾ എതിർത്തു. പിതാവിന്റെ ബാധ്യത തീർത്ത് നാട്ടിലെത്തിക്കാൻ ബന്ധുക്കൾ നിർബന്ധിച്ചിരുന്നതായും പൊലീസ് പറയുന്നു.അഫാന്റെ മാതാവ് ഷെമിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു.
Adjust Story Font
16

