'എൻറെ മകൻ പോയി അല്ലേ' വെഞ്ഞാറമൂട് കൂട്ടക്കൊല ; രണ്ടാമത്തെ മകൻ്റെ മരണവിവരം മാതാവ് ഷെമിയെ അറിയിച്ചു
ഒരു മരണത്തെക്കുറിച്ച് മാത്രമേ ഷെമി അറിഞ്ഞിട്ടുള്ളൂ; മറ്റു വിവരങ്ങൾ അറിയിക്കാനാകുന്ന മാനസികാവസ്ഥയിൽ അല്ലെന്ന് ഡോക്ടർമാർ പറഞ്ഞു.
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ രണ്ടാമത്തെ മകൻ്റെ മരണവിവരം മാതാവ് ഷെമിയെ അറിയിച്ചു. ചികിത്സയിലുള്ള വെഞ്ഞാറമൂട് മെഡിക്കൽ കോളജിൽ വച്ചാണ് ബന്ധുക്കൾ വിവരമറിയിച്ചത്.
"എൻറെ മകൻ പോയി അല്ലേ..." എന്നായിരുന്നു ഷെമിയുടെ പ്രതികരണം. സൈക്യാട്രി വിഭാഗം ഡോക്ടർമാരുടെ സാന്നിധ്യത്തിലാണ് മരണവാർത്ത അറിയിച്ചത്. വിവരം അറിയിക്കുമ്പോൾ പിതാവ് അബ്ദുറഹിം സമീപമുണ്ടായിരുന്നു
ഒരു മരണത്തെക്കുറിച്ച് മാത്രമേ ഷെമി അറിഞ്ഞിട്ടുള്ളൂ. മറ്റു വിവരങ്ങൾ അറിയിക്കാനാകുന്ന മാനസികാവസ്ഥയിൽ അല്ലെന്ന് ഡോക്ടർമാർ പറഞ്ഞു.
Next Story
Adjust Story Font
16

