'മാതാവ് ഷെമിയുടെ കഴുത്തിൽ ആദ്യം ഷാൾ മുറുക്കി, മരിച്ചു എന്നാണ് കരുതിയത്'; അഫാന്‍റെ മൊഴി പുറത്ത്
പ്രതിയുമായി പൊലീസ് തെളിവെടുപ്പ് തുടരുകയാണ്

തിരുവനന്തപുരം: സ്വന്തം മാതാവ് അഫാനെ വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ കൊലപ്പെടുത്താൻ ശ്രമിച്ചത് രണ്ടുതവണ. ഷെമിയുടെ കഴുത്തിൽ ആദ്യം ഷാൾ മുറുക്കിയപ്പോൾ മരിച്ചെന്ന് കരുതി. പിന്നീട് ചുറ്റിക വാങ്ങി മുത്തശ്ശി സൽമാബീവിയെ കൊന്നു. തിരിച്ചെത്തിയപ്പോൾ കരയുന്നതുകണ്ട ഷെമിയെ ചുറ്റികകൊണ്ട് തലക്കടിച്ചെന്നും അഫാൻ പൊലീസിനോട് വെളിപ്പെടുത്തി. ആഫാനുമായി ചുറ്റിക വാങ്ങിയ കടയിൽ ഉൾപ്പെടെ തെളിവെടുപ്പ് നടത്തി .
മാതാവ് ഷമിയുടെ കഴുത്തിൽ ഷാൾ ഇട്ട് മുറുക്കിയെന്നും ബോധം പോയതോടെ മരിച്ചു എന്നാണ് കരുതിയതെന്നുമാണ് അഫാന്‍റെ മൊഴി. തുടർന്ന് വെഞ്ഞാറമൂടിലെ ആണ്ടവ സ്റ്റോറിൽ നിന്നും ചുറ്റിക വാങ്ങി . ചുറ്റിക ഇടാനായി ബാഗും വാങ്ങി .തുടർന്ന് കിലോമീറ്ററുകൾക്ക് അപ്പുറത്തുള്ള പാങ്ങോട് എത്തി മുത്തശ്ശി സൽമ ബീവിയെ കൊലപ്പെടുത്തി .സൽമ ബീവിയുടെ മാല പണയം വെച്ച ശേഷം വീട്ടിലെത്തിയപ്പോൾ മതാവ് ഷെമി കരയുന്നത് കണ്ടു. അപ്പോഴാണ് ചുറ്റിക ഉപയോഗിച്ച് മതാവിൻ്റെ തലക്കടിച്ചതെന്നാണ് അഫാൻ മൊഴി നൽകിയത്. അഫാനുമായുള്ള പാങ്ങോട് പൊലീസിൻ്റെ തെളിവെടുപ്പ് പൂർത്തിയായി.
ചുറ്റിക വാങ്ങിയ കടയിലാണ് അഫാനുമായി ഇന്ന് ആദ്യം തെളിവെടുപ്പ് നടത്തിയത് . കടയുടമ അഫാനെ തിരിച്ചറിഞ്ഞു . തുടർന്ന് സ്വർണം പണയം വെച്ച സ്ഥാപനത്തിലും ചുറ്റിക ഇടാനുള്ള ബാഗ് വാങ്ങിയ കടയിലും തെളിവെടുപ്പിന് എത്തിച്ചു.
Adjust Story Font
16

