Quantcast

തിരു.മെഡിക്കൽ കോളജിൽ ചികിത്സ കിട്ടാതെ ചവറ സ്വദേശി വേണു മരിച്ച സംഭവം; ആശുപത്രി അധികൃതർക്ക് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്

സിഎച്ച്സി മുതൽ തിരുവനന്തപുരം മെഡിക്കൽ കോളജിന് വരെ വീഴ്ചയെന്ന് ഡിഎംഇ നിയോഗിച്ച വിദഗ്ദ സംഘത്തിന്‍റെ അന്വേഷണ റിപ്പോർട്ട്

MediaOne Logo

Web Desk

  • Updated:

    2026-01-08 07:39:22.0

Published:

8 Jan 2026 8:24 AM IST

തിരു.മെഡിക്കൽ കോളജിൽ ചികിത്സ കിട്ടാതെ ചവറ സ്വദേശി വേണു മരിച്ച സംഭവം; ആശുപത്രി അധികൃതർക്ക് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്
X

തിരുവനന്തപുരം: ചികിത്സ കിട്ടാതെ കൊല്ലം ചവറ സ്വദേശി വേണു മരിച്ചതിൽ ആശുപത്രി അധികൃതർക്ക് ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്. സാമൂഹിക ആരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജിന് വരെ വീഴ്ച ഉണ്ടായെന്ന് ഡിഎംഇ നിയോഗിച്ച വിദഗ്ധ സംഘത്തിന്‍റഎ റിപ്പോർട്ടിൽപറയുന്നു.

ജീവനക്കാർക്ക് ഉൾപ്പടെ വീഴ്ച ഉണ്ടായെന്ന് കണ്ടെത്തിയിട്ടും റിപ്പോർട്ടിൽ നടപടിക്ക് ശിപാർശയില്ല. അപൂർണമായ റിപ്പോർട്ടിനെതിരെ നിയമനടപടി തുടരുമെന്ന് വേണുവിന്‍റെ ഭാര്യ മീഡിയവണിനോട് പറഞ്ഞു.

2025 നവംബർ 5ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണ് ചികിത്സ കിട്ടാതെ വേണു മരിച്ചതിൽ. ഭാര്യയുടെ പരാതി നടത്തിയ വിദഗ്ധ സംഘത്തിന്റെ അന്വേഷത്തിൽ സർക്കാർ ആശുപത്രികൾക്കും, ജീവിനക്കാർക്കും വീഴ്ച ഉണ്ടായെന്ന് കണ്ടെത്തി. ആദ്യം എത്തിച്ച ചവറ സിഎച്ച്സിയിൽ രോഗം കണ്ടെത്താനായില്ല.

കൊല്ലം ജില്ലാ ആശുപത്രിയിൽ അടിയന്തര ചികിത്സ നൽകിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും റിപ്പോർട്ടിൽ. ഗുരുതരാവസ്ഥയിൽ വേണുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചപ്പോൾ ഐസിയുവിൽ പ്രവേശിപ്പിക്കാത്തതും അടിയന്തര ആൻജിയോപ്ലാസ്റ്റി ചെയ്യാത്തതും ജീവൻ നഷ്ടപ്പെടാൻ കാരണമായെന്നും കണ്ടെത്തൽ. കുറ്റക്കാർക്കെതിരെ നടപടി നിർദേശിക്കാത്ത റിപ്പോർട്ടിൽ കുടുംബത്തിന് പൂർണ തൃപ്തിയില്ല.

ജീവനക്കാറുടെ പെരുമാറ്റവും സംസാരവും ഇടപെടലും മെച്ചപ്പെടുത്തണം എന്നത് മാത്രമാണ് സമിതി നിർദേശിക്കുന്നത്. വേണുവിന്‍റെ ജീവൻ രക്ഷിക്കാനായി മൂന്ന് ആശുപത്രികളാണ് കയറിയിറങ്ങിയെങ്കിലും ഫലം ഉണ്ടായില്ല. നീതി ലഭിക്കും വരെ നിയമ പോരാട്ടം തുടരാനാണ് കുടുംബത്തിന്‍റെ തീരുമാനം.



TAGS :

Next Story