Quantcast

13കാരിയെ പിതാവ് മദ്യം നൽകി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ വിധി നാളെ

കട ബാധ്യതകളിൽ നിന്നും രക്ഷപ്പെടാൻ കൊലപാതകം നടത്തി എന്നാണ് കുറ്റപത്രം

MediaOne Logo

Web Desk

  • Updated:

    2023-12-26 09:48:01.0

Published:

26 Dec 2023 7:02 AM GMT

വൈഗ കൊക്കേസ്
X

കൊച്ചി: കൊച്ചിയിലെ വൈഗ കൊലക്കേസിൽ വിധി നാളെ.. 13 വയസായ വൈഗയെ മദ്യം നൽകിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ പിതാവ് സനു മോഹനാണ് ഏക പ്രതി. കട ബാധ്യതകളിൽ നിന്നും രക്ഷപ്പെടാൻ കൊലപാതകം നടത്തി എന്നാണ് കുറ്റപത്രം. കടബാധ്യതകളിൽ നിന്നും രക്ഷപ്പെട്ട് മറ്റൊരാളായി ജീവിക്കാൻ സനുമോഹൻ ശ്രമിച്ചിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു. 236 പേജുള്ള കുറ്റപത്രത്തിനൊപ്പം1200 പേജുള്ള കേസ് ഡയറിയും അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കേസിൽ 97 സാക്ഷികളാണുള്ളത്.

2021 മാർച്ചലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലപ്പുഴയിലെ ബന്ധു വീട്ടിൽ നിന്ന് അമ്മാവനെ കാണിക്കാനാണെന്ന് പറഞ്ഞ് മകൾ വൈഗയെ കൂട്ടിക്കൊണ്ടുവന്ന സനു മോഹൻ കങ്ങരപ്പടിയിലെ ഫ്‌ളാറ്റിൽ കൊണ്ടുവന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം മുട്ടാർ പുഴയിൽ ഉപേക്ഷിക്കുകയും ചെയ്തുവെന്നാണ് കേസ്. സ്ത്രീകളുടെയും കുട്ടികളുടെയും കേസുകൾ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയാണ് വിധി പറയുക.




TAGS :

Next Story