ശബരിമല സ്വർണക്കൊള്ള; എൻ. വാസുവിന്റെ ജാമ്യ ഹരജിയിൽ വിധി ഇന്ന്
90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്വാഭാവിക ജാമ്യം ലഭിക്കും

കൊല്ലം: ശബരിമല സ്വർണകൊള്ള കേസിൽ പ്രതിയായ എൻ. വാസുവിന്റെ സ്വാഭാവിക ജാമ്യഹരജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. 90 ദിവസമായിട്ടും പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്തതിനാൽ എൻ വാസുവിന് ഇന്ന് ജാമ്യം കിട്ടും. തിരുവാഭരണം മുൻ കമീഷ്ണർ കെ.എസ് ബൈജുവിന്റെ ജാമ്യഹരജി ഇന്ന് വിജിസലൻസ് കോടതി പരിഗണിക്കുന്നുണ്ട്.
സ്വർണകൊള്ളയിലെ കട്ടിളപ്പാളി കേസിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻപ്രസിഡന്റും കമ്മീഷണറും ആയിരുന്ന എൻ.വാസു 2025 നവംബർ 11 ന് ആണ് അറസ്റ്റിലാകുന്നത്. റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയായതോടെ ജാമ്യ ഹരജി എൻ.വാസു വിജിലൻസ് കോടതിയെ സമീപിക്കുകയായിരുന്നു.മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു, എസ് ശ്രീകുമാർ, സുധീഷ് കുമാർ എന്നിവർ നേരത്തെ ജയിൽ മോചിതരായിരുന്നു. ഇതിന് പിന്നാലെയാണ് എൻ വാസുവും ജയിൽ മോചിതനാകുന്നത്.
കർശന ഉപാധികളോടെയാവും വാസുവിന്റേയും ജാമ്യം. കട്ടിളപ്പാളി കേസിലെ മൂന്നാം പ്രതിയായ എൻ.വാസുവിന് സ്വർണക്കൊള്ളയിൽ നേരിട്ട് പങ്ക് ഉണ്ട് എന്നതാണ് എസ്‌ഐടി വാദം.തിരുവഭരണം മുൻ കമ്മീഷണർ കെ.എസ് ബൈജുവിന്റെ ജാമ്യഹരജിയും ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്. ബൈജുവിനും അടുത്ത ദിവസം സ്വാഭാവിക ജാമ്യം ലഭിക്കും. കേസിലെ മറ്റൊരു പ്രതിയായ തന്ത്രി കണ്ടരര് രാജീവര് സമർപ്പിച്ച ജാമ്യ ഹരജിയിൽ 18നാകും കോടതി വിധി പറയുക.
Adjust Story Font
16

