Quantcast

തൃശൂരിലെ വിജയം; ക്രെഡിറ്റിനായി ബിജെപിയിൽ പിടിവലി

ഔദ്യോഗിക വിഭാഗം ക്രെഡിറ്റ്‌ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് നൽകിയിരുന്നു

MediaOne Logo

Web Desk

  • Published:

    6 Jun 2024 4:46 PM IST

Victory at Thrissur; fight in BJP for credit
X

തൃശൂർ: തൃശൂർ ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി സുരേഷ് ​ഗോപി ജയിച്ചതിന്റെ ക്രെഡിറ്റിനായി പാർട്ടിയിൽ പിടിവലി. ഔദ്യോഗിക വിഭാഗം ക്രെഡിറ്റ്‌ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് നൽകിയിരുന്നു. വിജയത്തിനുവേണ്ടി പ്രവർത്തിച്ചത് തൃശൂർ ജില്ലയുടെ പ്രഭാരി എം.ടി രമേശെന്നാണ് കൃഷ്ണദാസ് പക്ഷം അവകാശപ്പെടുന്നത്. അവകാശവാദം ഉയർത്തി സംഘടനാ സെക്രട്ടറിമാരും സാമൂഹിക മാധ്യമങ്ങളിൽ രംഗത്തെത്തി.

ക്രെഡിറ്റ്‌ ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാറിന് നൽകണമെന്ന് ഒരു വിഭാഗം രം​ഗത്തുവന്നു. വ്യക്തിപ്രഭാവത്തിന്റെ വിജയമെന്ന് സുരേഷ് ഗോപിയെ പിന്തുണയ്ക്കുന്നവറും അവകാശപ്പെട്ടു. മധ്യമേഖലാ സംഘടനാ സെക്രട്ടറിക്കൊപ്പമുള്ള ചിത്രം പോസ്റ്റ്‌ ചെയ്ത് സംസ്ഥാന സംഘടനാ സെക്രട്ടറിയും രം​ഗത്തെത്തി.

തൃശൂരിൽ 74000തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുരേഷ് ​ഗോപി വിജയിച്ചത്.

TAGS :

Next Story