അൻവർ ഇടതിന്റെ ഒപ്പം നിൽക്കുമ്പോൾ മാത്രമാണ് വിജയഘടകമാകുന്നത്; എ. വിജയരാഘവൻ
നിലപാടില്ലാത്ത വ്യക്തിയാണ് സതീശനും കൂട്ടരുമെന്നും യുഡിഎഫിന് വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലമ്പൂർ: അൻവർ ഇടതിന്റെ ഒപ്പം നിൽക്കുമ്പോൾ മാത്രമാണ് വിജയഘടകമാകുന്നതെന്ന് എ. വിജയരാഘവൻ. അൻവറിനെ വേണ്ട രീതിയിൽ ഉപയോഗിക്കുന്നതിൽ യുഡിഎഫ് പരാജയപ്പെട്ടുവെന്നും എൽഡിഎഫ് അൻവറിനെ വേണ്ട രീതിയിൽ ഉപയോഗിച്ചിട്ടുണ്ടെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ അഭിപ്രായപ്പെട്ടു.
യുഡിഎഫ് അൻവറിന് സ്വീകരണം കൊടുത്തിട്ട് റോഡിലിട്ട് പോയി. ഇടതുപക്ഷ സ്വതന്ത്രനാകുമ്പോൾ മാത്രമാണ് അൻവറിന് വിജയഘടകങ്ങളുണ്ടാകുന്നുള്ളൂ. ബിജെപി തങ്ങൾക്ക് വോട്ടു ചെയ്യാൻ തക്ക തെരഞ്ഞെടുപ്പ് തന്ത്രങ്ങളൊന്നും രൂപികരിക്കാൻ തങ്ങൾ തയാറല്ല. ബിജെപിക്ക് വ്യക്തമായ രാഷ്ട്രീയ നിലപാടില്ല. ബിജെപിയോടുള്ള ഇടത് നിലപാടിലും മാറ്റമില്ലെന്നും വിജയരാഘവൻ വ്യക്തമാക്കി. നിലപാടില്ലാത്ത വ്യക്തിയാണ് സതീശനും കൂട്ടരുമെന്നും യുഡിഎഫിന് വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൽഡിഎഫ് സർക്കാർ കേരളത്തിൽ നടപ്പിലാക്കിയ ഭരണനേട്ടങ്ങൾ തെരഞ്ഞെടുപ്പിൽ ഗുണകരമാകുമെന്ന പ്രതീക്ഷ വിജയരാഘവൻ മുന്നോട്ടു വെച്ചു. സ്വരാജ് കേരളം ആഗ്രഹിക്കുന്ന സ്ഥാനാർഥിയാണെന്നും വിജയരാഘവൻ പറഞ്ഞു.
watch video:
Adjust Story Font
16

