11 വർഷം മുമ്പ് തിരുവനന്തപുരത്ത് കാണാതായ അമ്മയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയതെന്ന് കണ്ടെത്തൽ

ഊരൂട്ടമ്പലം സ്വദേശി വിദ്യയും മകൾ ഗൗരിയുമാണ് കൊല്ലപ്പെട്ടത്. വിദ്യയുടെ കാമുകൻ മാഹിൻ കണ്ണ് ആണ് ഇരുവരെയും കൊലപ്പെടുത്തിയത്.

MediaOne Logo

Web Desk

  • Updated:

    2022-11-29 11:56:37.0

Published:

29 Nov 2022 10:50 AM GMT

11 വർഷം മുമ്പ് തിരുവനന്തപുരത്ത് കാണാതായ അമ്മയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയതെന്ന് കണ്ടെത്തൽ
X

തിരുവനന്തപുരം: 11 വർഷം മുമ്പ് തിരുവനന്തപരും പൂവച്ചലിൽ അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ഊരൂട്ടമ്പലം സ്വദേശി വിദ്യയും മകൾ ഗൗരിയുമാണ് കൊല്ലപ്പെട്ടത്. വിദ്യയുടെ കാമുകൻ മാഹിൻ കണ്ണ് ആണ് ഇരുവരെയും കൊലപ്പെടുത്തിയത്.

2011 ആഗസ്റ്റ് 18-നാണ് വിദ്യയെയും കുഞ്ഞിനെയും കാണാതായത്. വിദ്യയെയും കുഞ്ഞിനെയും പിറകിൽനിന്ന് തള്ളി കടലിലേക്കിട്ടു എന്നാണ് മാഹിൻകണ്ണ് പൊലീസിന് നൽകിയ മൊഴി. മാഹിനാണ് ദിവ്യയെയും മകളെയും വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയത്. ഇരുവരെ തമിഴ്‌നാട്ടിലെത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു.

TAGS :

Next Story