Quantcast

കണ്ണൂര്‍ കോട്ടയിലെ ലൈറ്റ് ആന്‍ഡ് സൌണ്ട് ഷോ; ഒരു കോടിയിലധികം രൂപയുടെ അഴിമതിയെന്ന് വിജിലന്‍സ്

അന്ന് സ്ഥലം എം.എല്‍.എ ആയിരുന്ന അബ്ദുല്ലക്കുട്ടിയും ടൂറിസം മന്ത്രിയായിരുന്ന എ.പി അനില്‍കുമാറും ചേര്‍ന്നാണ് അഴിമതി നടത്തിയതെന്ന് സി.പി.എം

MediaOne Logo

Web Desk

  • Published:

    8 Jun 2021 7:13 AM GMT

കണ്ണൂര്‍ കോട്ടയിലെ ലൈറ്റ് ആന്‍ഡ് സൌണ്ട് ഷോ; ഒരു കോടിയിലധികം രൂപയുടെ അഴിമതിയെന്ന് വിജിലന്‍സ്
X

കണ്ണൂര്‍ കോട്ടയിലെ ലൈറ്റ് ആന്‍ഡ് സൌണ്ട് ഷോ പദ്ധതിയല്‍ ഒരു കോടിയിലധികം രൂപയുടെ അഴിമതി നടന്നതായി വിജിലന്‍സിന്‍റെ പ്രാഥമിക കണ്ടെത്തല്‍. പദ്ധതിയുടെ ടെണ്ടര്‍ മുതല്‍ ക്രമക്കേട് നടന്നതായാണ് വിവരം. അഴിമതിയില്‍ അന്നത്തെ ടൂറിസം മന്ത്രി എ.പി അനില്‍കുമാറിനും സ്ഥലം എം.എല്‍.എ ആയിരുന്ന എ.പി അബ്ദുല്ലക്കുട്ടിക്കും തുല്യപങ്കെന്ന് സി.പി.എം ആരോപിച്ചു.

2016 ഫെബ്രുവരി 29 ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. 3.88 കോടി രൂപയായിരുന്നു ചെലവ്. എന്നാല്‍ ഉദ്ഘാടനത്തിന് പിന്നാലെ പദ്ധതി പൂട്ടിക്കെട്ടി. മൂന്ന് കമ്പനികളായിരുന്നു പദ്ധതി നടത്തിപ്പിനായി ടെണ്ടര്‍ നല്‍കിയത്. എന്നാല്‍ കുറഞ്ഞ തുക ടെണ്ടര്‍ നല്‍കിയ അവായ എന്ന കമ്പനിയെ തഴഞ്ഞ് ബാംഗ്ലൂര്‍ ആസ്ഥാനമായുളള കൃപ ടെല്‍കോമിന് ടെണ്ടര്‍ ഉറപ്പിക്കുകയായിരുന്നു. ഇവരാകട്ടെ പദ്ധതി പാതിവഴിക്ക് ഉപേക്ഷിച്ചു.

സാങ്കേതിക പരിജ്ഞാനമില്ലാത്ത ഈ കമ്പനിക്ക് ടെണ്ടര്‍ നല്‍കിയതില്‍ ക്രമക്കേട് നടന്നതയാണ് വിജിലന്‍സിന്‍റെ കണ്ടെത്തല്‍. ടെണ്ടര്‍ ഈ കമ്പനിക്ക് ലഭിക്കാന്‍ ഒരു പ്രമുഖന്‍ ഇടനില നിന്നതായും വിജിലന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനിടെ അന്ന് സ്ഥലം എം.എല്‍.എ ആയിരുന്ന എ.പി അബ്ദുല്ലക്കുട്ടിയും ടൂറിസം മന്ത്രിയായിരുന്ന എ.പി അനില്‍കുമാറും ചേര്‍ന്നാണ് അഴിമതി നടത്തിയതെന്ന ആരോപണവുമായി സി.പി.എമ്മും രംഗത്തെത്തി.

TAGS :

Next Story