തൃക്കാക്കര നഗരസഭയിൽ വിജിലൻസ് പരിശോധന
മുമ്പ് ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലും ക്രമക്കേടുകൾ നടന്നതായി കണ്ടെത്തിയിരുന്നു

കൊച്ചി: എറണാകുളം തൃക്കാക്കര നഗരസഭയിൽ വിജിലൻസ് പരിശോധന നടത്തി. മാലിന്യ സംസ്‌കരണം, അനധികൃത നിയമനം എന്നിവ സംബന്ധിച്ച് ആലുവ സ്വദേശി നൽകിയ പരാതിയിലാണ് അന്വേഷണം നടന്നത്. 2022-23 വർഷത്തിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ബില്ലുകളിൽ ക്രമക്കേടുണ്ടെന്നായിരുന്നു പരാതി. ആലുവ സ്വദേശിയായ രാഹുലാണ് പരാതി നൽകിയത്.
രേഖകളും ഉദ്യോഗസ്ഥരുടെ മൊഴികളും വിജിലൻസ് ശേഖരിച്ചു. മുമ്പും നഗരസഭയിൽ ക്രമക്കേടുകൾ നടന്നതായി ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നു.
എറണാകുളം തൃക്കാക്കര നഗരസഭയിൽ വിജിലൻസ് പരിശോധന. മാലിന്യ സംസ്‌കരണം, അനധികൃത നിയമനം എന്നിവ സംബന്ധിച്ച് ആലുവ സ്വദേശി നൽകിയ പരാതിയിലാണ് അന്വേഷണം നടന്നത്. 2022-23 വർഷത്തിൽ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ബില്ലുകളിൽ ക്രമക്കേടുണ്ടെന്നായിരുന്നു പരാതി. രേഖകളും ഉദ്യോഗസ്ഥരുടെ മൊഴികളും വിജിലൻസ് ശേഖരിച്ചു. മുൻപും നഗരസഭയിൽ ക്രമക്കേടുകൾ നടന്നതായി ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നു.
watch video:
Adjust Story Font
16

