Quantcast

ശബരിമല കൊടിമര പുനർനിർമ്മാണം; രേഖകൾ ആവശ്യപ്പെട്ട് എസ്‌ഐടിക്ക് വിജിലൻസിന്റെ കത്ത്

കൊടിമര നിർമ്മാണത്തിന് ഹൈക്കോടതി ചുമതലപ്പെടുത്തിയിരുന്ന അഭിഭാഷക കമീഷ്ണറുടെ മൊഴിയും വിജിലൻസ് രേഖപ്പെടുത്തും

MediaOne Logo

Web Desk

  • Published:

    11 Feb 2026 9:34 AM IST

ശബരിമല കൊടിമര പുനർനിർമ്മാണം; രേഖകൾ ആവശ്യപ്പെട്ട് എസ്‌ഐടിക്ക് വിജിലൻസിന്റെ കത്ത്
X

തിരുവനന്തപുരം: ശബരിമല കൊടിമര പുനർനിർമാണത്തിന്റെ രേഖകൾ ആവശ്യപ്പെട്ട് എസ്‌ഐടിക്ക് വിജിലൻസ്‌കത്ത് നൽകി. രേഖകൾ ദേവസ്വം ബോർഡ് ആസ്ഥാനത്തുനിന്ന് എസ്‌ഐടി പിടിച്ചെടുത്തിരുന്നു. കൊടിമര നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന് ഒരുമാസത്തെ സമയമാണ് വിജിലൻസിന് ഹൈക്കോടതി നൽകിയിരുന്നത്.

ആരൊക്കെ സംഭാവന നൽകി, എത്ര സ്വർണം നൽകി എന്നിവ സംബന്ധിച്ച് വ്യക്തത വരുത്താൻ രേഖകൾ പരിശോധിക്കണം. അതിന് ശേഷമായിരിക്കും സംഭാവന നൽകിയവരിൽ നിന്ന് മൊഴിയെടുക്കുക. കൊടിമര നിർമ്മാണത്തിന് ഹൈക്കോടതി ചുമതലപ്പെടുത്തിയിരുന്ന അഭിഭാഷക കമീഷ്ണറുടെ മൊഴിയും വിജിലൻസ് രേഖപ്പെടുത്തും.

TAGS :

Next Story