Quantcast

വിജയ്ബാബു ഇന്ന് നാട്ടിലെത്തില്ല; മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

വിദേശത്തുള്ള വിജയ് ബാബു നാട്ടിലെത്താതെ മുൻകൂർ ജാമ്യഹരജി പരിഗണിക്കാനാവില്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇടക്കാല ഉത്തരവ് വേണമെന്ന് ആവശ്യപ്പെട്ടാണ് വിജയ് ബാബു വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2022-05-30 02:16:04.0

Published:

30 May 2022 1:58 AM GMT

വിജയ്ബാബു ഇന്ന് നാട്ടിലെത്തില്ല; മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ
X

കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിയായ വിജയ് ബാബു ഇന്ന് നാട്ടിലെത്തില്ല. യാത്ര മാറ്റിയതായി ഹൈക്കോടതിയെ അറിയിക്കും. വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പുതിയ നീക്കം.

വിദേശത്തുള്ള വിജയ് ബാബു നാട്ടിലെത്താതെ മുൻകൂർ ജാമ്യഹരജി പരിഗണിക്കാനാവില്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇടക്കാല ഉത്തരവ് വേണമെന്ന് ആവശ്യപ്പെട്ടാണ് വിജയ് ബാബു വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്.

നിലവിൽ ദുബൈയിലുള്ള വിജയ് ബാബു ഇന്ന് കൊച്ചിയിലെത്തുമെന്നാണ് ഹൈക്കോടതിയെ അറിയിച്ചിരുന്നതെങ്കിലും യാത്ര മാറ്റിയതായി അഭിഭാഷകൻ കോടതിയെ അറിയിക്കും. വിമാനത്താവളത്തിൽ എത്തിയാൽ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

നിയമത്തിന്റെ കണ്ണിൽനിന്ന് ഒളിച്ചോടിയ ആളാണ് വിജയ് ബാബു എന്നും അറസ്റ്റ് അനിവാര്യമാണെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചത്. വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് പരാതിക്കാരിയും കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

TAGS :

Next Story