Quantcast

ബലാത്സംഗ കേസിൽ വിജയ് ബാബു മുൻകൂർ ജാമ്യാപേക്ഷ നൽകി

പുതിയ സിനിമയിൽ അവസരം നൽകാത്തതിലുള്ള വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നും വിജയ് ബാബു

MediaOne Logo

Web Desk

  • Updated:

    2022-04-29 07:24:17.0

Published:

29 April 2022 6:57 AM GMT

ബലാത്സംഗ കേസിൽ വിജയ് ബാബു മുൻകൂർ ജാമ്യാപേക്ഷ നൽകി
X

കൊച്ചി: ബലാത്സംഗ കേസിൽ വിജയ് ബാബു മുൻകൂർ ജാമ്യാപേക്ഷ നൽകി.ഇന്ന് രാവിലെയാണ് ഹൈക്കോടതിയെ സമീപിച്ചത്. സിനിമയിൽ കൂടുതൽ അവസരത്തിനുവേണ്ടി താനുമായി ബന്ധം തുടർന്ന നടി ഇപ്പോൾ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്നും ഇവർ തനിക്കയച്ച ആയിരക്കണക്കിന് വാട്ട്സ് അപ്പ് സന്ദേശങ്ങളുൾപ്പെടെ സൂക്ഷിച്ചു വച്ചിട്ടുണ്ടെന്നും വിജയ് ബാബു ജ്യാമാപേക്ഷയിൽ പറയുന്നു.

'കേരള പൊലീസിനു വേണ്ടി ഒരു പരസ്യചിത്രം വിജയ് ബാബു ചെയ്തിരുന്നു. ഇതിൽ ആർട്ടിസ്റ്റായി പരാതിക്കാരി ഉണ്ടായിരുന്നു. തുടർന്ന് കൂടുതൽ അവസരങ്ങൾക്കായി ഇവർ തന്നെ തുടർച്ചയായി ബന്ധപ്പെട്ടിരുന്നെന്നും സിനിമയിൽ അവസരം നൽകേണ്ടത് സംവിധായകനാണെന്ന് പലതവണ പറഞ്ഞിട്ടും പരാതിക്കാരി തന്നോടു ബന്ധം പുലർത്താനാണ് ശ്രമിച്ചതെന്നും' വിജയ് ബാബു ആരോപിക്കുന്നു.

സാധാരണഗതിയിൽ സിനിമയിലെ പുതുമുഖങ്ങളെ അത്ര പ്രോത്സാഹിപ്പിക്കാറില്ല. മറ്റു നടീ നടന്മാരെപ്പോലെയല്ല, ഇവർ അമിത സ്വാതന്ത്ര്യമെടുക്കുമെന്നും ഇതു സെറ്റിൽ പ്രശ്നങ്ങളുണ്ടാക്കുമെന്നും വിജയ് ബാബുവിന്റെ ഹരജിയിൽ പറയുന്നു. 'പരാതിക്കാരി രാത്രി ഏറെ വൈകി തന്നെ വിളിക്കുകയും സന്ദേശങ്ങൾ അയക്കുകയും ചെയ്തിരുന്നു. തന്നെക്കുറിച്ചും തന്റെ കുടുംബത്തെക്കുറിച്ചുമുള്ള പൂർണമായ വിവരങ്ങൾ പരാതിക്കാരിക്ക് അറിവുള്ളതാണ്. ഇതിനുശേഷമാണ് ബ്ളാക്ക് മെയിൽ ചെയ്യാനായി പൊലീസിൽ പരാതി നൽകിയത്. പരാതിക്കാരി അയച്ചു നൽകിയ ചിത്രങ്ങളും സന്ദേശങ്ങളുമൊക്കെ ഹാജരാക്കാം. എന്നാൽ കേസിൽ അറസ്റ്റിനു ശേഷമാണ് ഇത്തരം തെളിവുകൾ പൊലീസിനു ശേഖരിക്കാനാവുക. ഈ സാഹചര്യത്തിൽ അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്നും' വിജയ് ബാബു ഹരജിയിൽ ചൂണ്ടിക്കാട്ടി. തന്നെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ല. അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും വിജയ് ബാബു ഹരജിയിൽ പറയുന്നു.

TAGS :

Next Story