'എൻ.എം വിജയന്റെ കുടുംബത്തിന്റെ പരാതി ന്യായം, അവരെ സംരക്ഷിക്കണം': കെപിസിസി റിപ്പോർട്ട് സമർപ്പിച്ചു
സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ അനഭിലഷണീയ പ്രവണതകൾ ഉണ്ടെന്നും നാലംഗ സമിതി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു

തിരുവനന്തപുരം: വയനാട്ടിലെ ഡിസിസി ട്രഷററായിരുന്ന എൻ.എം വിജയന്റെ ആത്മഹത്യയില്‍ കുടുംബത്തിന്റെ പരാതി ന്യായമാണെന്ന് കെപിസിസി നിയോഗിച്ച സമിതി.
കുടുംബത്തിന് സഹായവും സംരക്ഷണവും പാർട്ടി ഉറപ്പാക്കണം. സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ അനഭിലഷണീയ പ്രവണതകൾ ഉണ്ടെന്നും നാലംഗ സമിതി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനായ നാലംഗ സമിതിയാണ് വയനാട്ടിലെത്തി കുടുംബത്തെ കണ്ടിരുന്നത്. ടി.എൻ പ്രതാപൻ, സണ്ണി ജോസഫ് എംഎൽഎ, കെ.ജയന്ത് തുടങ്ങിയവരാണ് സമിതിയിലുണ്ടായിരുന്നത്.
എന്‍.എം വിജയന്റെയും മകന്റെയും മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിയാണ് പ്രത്യേക അന്വേഷണ സമിതിക്ക് രൂപം നല്‍കിയത്.
Watch Video Report
Next Story
Adjust Story Font
16

