ഉത്സവത്തിന്റെ ആന ഇടഞ്ഞ സംഭവത്തിൽ ചട്ടലംഘനം നടന്നെന്ന് അന്വേഷണ റിപ്പോർട്ട്; നാട്ടാന പരിപാലന നിയമം ലംഘിച്ചു
സംഭവത്തിൽ ഇടപെട്ട ഹൈക്കോടതി ഗുരുവായൂർ ദേവസ്വം ഉദ്യോഗസ്ഥനോട് ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞ് മൂന്ന് പേർ മരിച്ചതിൽ ചട്ടലംഘനം നടന്നെന്ന് അന്വേഷണ റിപ്പോർട്ട്. നാട്ടാന പരിപാലന നിയമം ലംഘിച്ചു. നടപടിക്ക് ശിപാർശ ചെയ്തെന്ന് സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ ആർ. കീർത്തി വനം മന്ത്രിക്ക് റിപ്പോർട്ട് നൽകിയ ശേഷം പറഞ്ഞു. സംഭവത്തിൽ ഇടപെട്ട ഹൈക്കോടതി ഗുരുവായൂർ ദേവസ്വം ഉദ്യോഗസ്ഥനോട് ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.
ഇന്നലെയാണ് കോഴിക്കോട് കൊയിലാണ്ടി ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞത്. അപകടത്തിൽ 32 പേർക്ക് ആണ് പരിക്കേറ്റത്. ഇതിൽ മൂന്ന് പേർ മരിച്ചു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലുമായി സാരമായി പരിക്കേറ്റവർ ചികിത്സയിൽ തുടരുകയാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ കഴിയുന്ന രണ്ട് പേർക്ക് ഗുരുതര പരിക്കുണ്ട്. വെടിക്കെട്ട് നടക്കുന്ന സമയത്ത് ഗോകുൽ എന്ന ആന മുന്നോട്ട് വന്ന് മുന്നിലുള്ള പീതാംബരൻ എന്ന ആനയെ കുത്തുകയായിരുന്നു.
Adjust Story Font
16

