Quantcast

ഹർത്താലിനിടെ അക്രമം; കോട്ടയത്ത് നാല് പിഎഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ

മറ്റം കവല സ്വദേശി നാസറുള്ള, നൂറ്റൊന്ന് കവല സ്വദേശി ഷമീർ സലിം, പെരുമ്പായിക്കാട് ഷാനുൽ ഹമീദ്, മുഹമ്മദ് റാഫി എന്നിവരാണ് അറസ്റ്റിലായത്.

MediaOne Logo

Web Desk

  • Published:

    27 Sep 2022 3:15 AM GMT

pfi, pfi leaders, pfi harthal case
X

കോട്ടയം: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്‌ത ഹർത്താൽ ദിനത്തിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് കോട്ടയത്ത് കൂടുതൽ അറസ്റ്റ്. നാല് പേരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്‌. മറ്റം കവല സ്വദേശി നാസറുള്ള, നൂറ്റൊന്ന് കവല സ്വദേശി ഷമീർ സലിം, പെരുമ്പായിക്കാട് ഷാനുൽ ഹമീദ്, മുഹമ്മദ് റാഫി എന്നിവരാണ് അറസ്റ്റിലായത്.

28 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത കോട്ടയത്ത് നേരത്തെ 215 പേർ അറസ്റ്റിലായിരുന്നു. 77 പേരെ കരുതൽ തടങ്കലിലാക്കി. പൊതുസ്വത്തുക്കൾക്കടക്കം വൻ നാശനഷ്ടമാണ് ജില്ലയിൽ പിഎഫ്ഐ പ്രവർത്തകർ ഉണ്ടാക്കിയതെന്ന് അധികൃതർ അറിയിച്ചു. കെഎസ്ആർടി ബസുകൾക്ക് നേരെയും വ്യാപക അക്രമമുണ്ടായി. ഹര്‍ത്താല്‍ ദിനത്തില്‍ ആക്രമിക്കപ്പെട്ട 71 ബസുകളും ഉടന്‍ നിരത്തിലറക്കാനാവില്ലെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കിയിരുന്നു.

മുന്‍വശത്തെ ചില്ല് സ്റ്റോക്കില്ലാത്തതിനാല്‍ അവ മാറ്റുന്നത് വരെ ചില്ല് തകര്‍ന്ന ബസുകളുടെ സര്‍വീസ് മുടങ്ങും. ഇത്രയും ദിവസത്തെ നഷ്ടംകൂടി കെഎസ്ആര്‍ടിസിയുടെ വരുമാനനഷ്ടമായി കണക്കാക്കും.

TAGS :

Next Story