പാലക്കാട്ട് വോട്ടിന് പണം; ബിജെപി പ്രവർത്തകർ ശോഭാ സുരേന്ദ്രന്റെ സാന്നിധ്യത്തിൽ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്
സംഭവത്തിന്റെ ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു

പാലക്കാട്: പാലക്കാട് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം നൽകി. ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ സാന്നിധ്യത്തിലാണ് പണം വിതരണം ചെയ്തത്. പാലക്കാട് മണ്ഡലത്തിലെ കണ്ണാടി മേഖലയിലാണ് പണം വിതരണം ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു.
പണം വിതരണം ചെയ്ത സ്ഥലത്ത് കോൺഗ്രസ് പ്രവർത്തകരും ശോഭ സുരേന്ദ്രനും തമ്മിൽ തർക്കമുടലെടുത്തു. ദൃശ്യങ്ങൾ പകർത്തിയവരെ ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രൻ. അടിച്ചു കരണക്കുറ്റിപ്പൊട്ടിക്കുമെന്ന് ദൃശ്യങ്ങൾ പകർത്തിയവരോട് ശോഭാ സുരേന്ദ്രൻ പറയുന്നതും ദൃശ്യങ്ങളിൽ കാണാം.
Next Story
Adjust Story Font
16

