Quantcast

ടിപ്പറില്‍ നിന്ന് കല്ല് തെറിച്ചുവീണ് മരിച്ച അനന്തുവിന്റെ സംസ്‌കാരം ഇന്ന്

കഴിഞ്ഞ ദിവസമാണ് ടിപ്പറില്‍ നിന്ന് കല്ല് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ് നാലാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥിയായ അനന്തു മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2024-03-20 04:24:40.0

Published:

20 March 2024 4:19 AM GMT

ടിപ്പറില്‍ നിന്ന് കല്ല് തെറിച്ചുവീണ് മരിച്ച അനന്തുവിന്റെ സംസ്‌കാരം ഇന്ന്
X

തിരുവനന്തപുരം: വിഴിഞ്ഞത്ത് ടിപ്പറില്‍ നിന്ന് കല്ല് തെറിച്ചുവീണ് മരിച്ച വിദ്യാര്‍ഥി അനന്തുവിന്റെ സംസ്‌കാരം ഇന്ന് നടക്കും. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം അനന്തുവിന്റെ മൃതദേഹം വീട്ടിലെത്തി. വീട്ടിലും അനന്തു പഠിച്ച കോളജിലും പൊതുദര്‍ശനമുണ്ടാകും. ഉച്ചയോടെ വീടിന് സമീപത്തെ ശ്മശാനത്തിലാണ് സംസ്‌കാരം.അദാനി പോര്‍ട്ട് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ച് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ പോര്‍ട്ട് പ്രൊട്ടക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തുറമുഖ കവാടത്തില്‍ പ്രതിഷേധിക്കുകയാണ.

കഴിഞ്ഞ ദിവസമാണ് ടിപ്പറില്‍ നിന്ന് കല്ല് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ് നാലാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥിയായ അനന്തു മരിച്ചത്. വിഴിഞ്ഞം തുറമുഖത്തേക്ക് ലോഡുമായി പോയ ടിപ്പറില്‍ നിന്നാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അനന്തുവിന്റെ തലയില്‍ കല്ല് തെറിച്ചുവീണത്. അപകടത്തെ തുടര്‍ന്ന് വിവിധ രാഷ്ട്രീയകക്ഷികള്‍ തുറമുഖ കവാടം ഉപരോധിച്ചിരുന്നു.

TAGS :

Next Story