Quantcast

'സർക്കാർ അദാനിയോടൊപ്പം ചേർന്നു; വിഴിഞ്ഞത്തേത് തെറ്റായ സമീപനം'

ഏത് സമരം നടന്നാലും ഗൂഢാലോനയെന്നാണ് സർക്കാർ പറയുന്നത്

MediaOne Logo

Web Desk

  • Published:

    26 Aug 2022 9:35 AM GMT

സർക്കാർ അദാനിയോടൊപ്പം ചേർന്നു; വിഴിഞ്ഞത്തേത് തെറ്റായ സമീപനം
X

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിൽ സർക്കാരിന്റേത് തെറ്റായ സമീപനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിഴിഞ്ഞം തുറമുഖത്തിൻ്റെ നിർമാണം പുരോഗമിക്കുമ്പോൾ തീരശോഷണം കൂടും. പുനരധിവാസം നടപ്പിലാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നില്ല. സർക്കാർ അദാനിയോടൊപ്പം ചേർന്നിരിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി. വിഴിഞ്ഞം സമരം ഗൂഢാലോചനയെന്നാണ് സർക്കാർ വാദിക്കുന്നത്. ഏത് സമരം നടന്നാലും സർക്കാർ ഇത് തന്നെയാണ് പറയുന്നത്. ഗൂഢാലോചന എന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലേയും എ കെ ജി സെൻ്ററിലേയും സ്ഥിരം വാചകമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, തുടർച്ചയായ 12ാം ദിവസവും വിഴിഞ്ഞത്ത് സമരം ശക്തമായി തുടരുകയാണ്. വെട്ടുകാട്,പള്ളിത്തുറ അടക്കമുള്ള ഫൊറോനകളിൽ നിന്നുള്ള വിശ്വാസികൾ പ്രതിഷേധത്തിന്റെ ഭാഗമായി എത്തിയിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയും പരാജയപ്പെട്ടതോടെയാണ് സമരം കൂടുതൽ കടുപ്പിക്കാൻ സമരക്കാർ തീരുമാനിച്ചത്. ഇന്നും ആയിരത്തിലധികം പേർ സമരമുഖത്തുണ്ട്. കഴിഞ്ഞ ദിവസം എട്ട് ബസ് പോലീസിനെയാണ് സ്ഥലത്ത് വിന്യസിച്ചതെങ്കിൽ ഇന്ന് പതിനൊന്ന് ബസ് നിറയെ പോലീസാണ് സ്ഥലത്തുള്ളത്.

ഇതിനിടെ വിഴിഞ്ഞം തുറമുഖത്തിന് സുരക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് തുറമുഖത്തിന്റെ നിർമാണക്കമ്പനിയുമായി ചേർന്ന് കോടതിയിൽ ഹരജി നൽകിയിരുന്നു. ഇതേത്തുടർന്ന് വിഴിഞ്ഞത്ത് ക്രമസമാധാനം ഉറപ്പാക്കാൻ ഹൈക്കോടതി നിർദേശവും നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് പോലീസിനെ വിന്യസിച്ചിരിക്കുന്നത്.

TAGS :

Next Story