പ്രമുഖ ഗ്രന്ഥാലയം പ്രവർത്തകൻ വടകര പണിക്കോട്ടി വി.കെ ബാലൻ അന്തരിച്ചു
കൊൽക്കത്തയിലെ രാജാറാം മോഹൻ റായ് ലൈബ്രറി ഫൗണ്ടേഷൻ പുരസ്കാരവും പി.എന്‍ പണിക്കർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്

കോഴിക്കോട്: പ്രമുഖ ഗ്രന്ഥാലയം പ്രവർത്തകൻ വടകര പണിക്കോട്ടി വി.കെ.ബാലൻ അന്തരിച്ചു. 88 വയസായിരുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, പുരോഗമന കലാസാഹിത്യ സംഘം പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ബാലൻ . നിരവധി നാടകങ്ങളിലും അഭിനയിച്ചു.
2004 മുതൽ 10 വർഷം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു.2014 ൽ കേരള സാഹിത്യ അക്കാദമി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. കൊൽക്കത്തയിലെ രാജാറാം മോഹൻ റായ് ലൈബ്രറി ഫൗണ്ടേഷൻ പുരസ്കാരവും പി.എന്‍ പണിക്കർ പുരസ്കാരവും ലഭിച്ചു. മീഡിയവണിലെ സീനിയർ റിസർച്ചർ വി.കെ.പ്രതാപ് മകനാണ്.
ഭാര്യ - പരേതയായ ശാന്ത, മറ്റുമക്കള്‍ :ഡോ. പ്രീത വി.കെ (റിട്ട. ഹോമിയോ മെഡിക്കൽ ഓഫീസർ),പ്രതോഷ് വി.കെ ( IPM അക്കാദമി ഡയറക്ടർ ബോർഡംഗം) ,പ്രിയ വി.കെ (ചീഫ് അക്കൗണ്ടൻ്റ്, വടകര സഹകരണ ആശുപത്രി)
മരുമക്കൾ: ഡോ.കെ.പി ഗണേശൻ, കെ.ശശാങ്കൻ, എം.പി ശോഭ, കെ.കെ ശ്രീജ.
സഹോദരങ്ങൾ: പ്രൊഫ. വി.കെ.ദാമോദരൻ, വി.കെ.വിജയൻ, വി.കെ.രാധ, വി.കെ.സരോജിനി, വി.കെ.ചന്ദ്രി, പരേതയായ വി.കെ. ജാനകി.
Adjust Story Font
16

