പരോൾ ചട്ടം ലംഘിച്ച് വി.കെ നിഷാദ്; സിപിഎം പരിപാടിയിൽ പങ്കെടുത്ത ദൃശ്യങ്ങൾ പുറത്ത്
പയ്യന്നൂരിൽ പൊലീസിനെ ബോംബറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ടിരുന്നു

കണ്ണൂർ: പയ്യന്നൂരിൽ പൊലീസിനെ ബോംബറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം കൗൺസിലർ വി.കെ നിഷാദ് പരോൾ ചട്ടം ലംഘിച്ച് സിപിഎം പരിപാടിയിൽ പങ്കെടുത്ത ദൃശ്യങ്ങൾ പുറത്ത്.
കുഞ്ഞികൃഷ്ണനെതിരായ സിപിഎം പ്രതിഷേധത്തിലാണ് നിഷാദ് പങ്കെടുത്തത്. ഒരു രാഷ്ട്രീയ പരിപാടിയിലും പങ്കെടുക്കാൻ പാടില്ല എന്നാണ് പരോൾ ചട്ടം. അച്ഛന് അസുഖമാണെന്ന് പറഞ്ഞാണ് നിഷാദിനു അടിയന്തര പരോൾ നേടിയത്. 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട വി കെ നിഷാദ് ജയിലിൽ കിടന്നത് ഒരു മാസം മാത്രമാണ്. 2012 ഓഗസ്റ്റ് ഒന്നിനു പയ്യന്നൂർ പൊലീസ് സംഘം സഞ്ചരിച്ച ജീപ്പിനുനേരെ ബോംബെറിഞ്ഞ കേസിലാണ് ശിക്ഷിച്ചത്.
വി.കെ. നിഷാദ്, ടി.സി.വി നന്ദകുമാർ എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് അഡിഷണൽ സെഷൻ കോടതി ശിക്ഷ വിധിച്ചത്. കൊലപാതക ശ്രമം ബോംബേറ് അടക്കമുള്ള കുറ്റങ്ങളിലാണ് ശിക്ഷ. പയ്യന്നൂർ നഗരസഭയിലെ 46-ാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥിയാണ് വി.കെ നിഷാദ്. 2012ൽ പൊലീസിന് നേരെ ബോംബ് എറിഞ്ഞ കേസിലാണ് ശിക്ഷ. നിലവിൽ പയ്യന്നൂർ മുൻസപാലിറ്റി കൗൺസിലറും ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയുമാണ് വി.കെ. നിഷാദ്.
അരിയിൽ ഷുക്കൂർ വധക്കേസിൽ പി.ജയരാജന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് 2012ലാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. പയ്യന്നൂർ പൊലീസിന് നേരെ ബോംബെറിഞ്ഞു എന്നാണ് കേസ്. നാല് പ്രതികളിൽ ഒന്നും രണ്ടും പ്രതികളാണ് നിഷാദും നന്ദകുമാറും. 20 വർഷം തടവിന് പുറമെ രണ്ട് പേരും രണ്ടര ലക്ഷം രൂപ പിഴയടക്കാനും കോടതി വിധിച്ചിട്ടുണ്ട്
Adjust Story Font
16

