Quantcast

ലാഭകരമാക്കാനാണ് ശ്രമിക്കേണ്ടത്; ഇ- ബസിനെതിരായ മന്ത്രി ഗണേഷിന്റെ പ്രസ്താവനയ്ക്കെതിരെ വി.കെ പ്രശാന്ത് എം.എൽ.എ

തിരുവനന്തപുരം നഗരത്തില്‍ നടപ്പാക്കിയ സിറ്റി സര്‍ക്കുലര്‍ ഇ- ബസുകള്‍ ലാഭകരമല്ലെന്നായിരുന്നു മന്ത്രി പറഞ്ഞത്.

MediaOne Logo

Web Desk

  • Updated:

    2024-01-19 11:54:13.0

Published:

19 Jan 2024 9:33 AM GMT

VK Prashant MLA against Minister Ganesh kumars statement against e-Bus
X

തിരുവനന്തപുരം: ഇലക്ട്രിക്ക് ബസിനെതിരായ മന്ത്രി ഗണേഷിന്റെ പ്രസ്താവനയ്ക്ക് പരോക്ഷവിമർശനവുമായി വി.കെ പ്രശാന്ത് എം.എൽ.എ. തിരുവനന്തപുരത്തെ സോളാർ നഗരമാക്കൽ അടക്കം ലക്ഷ്യമിട്ട് നിരത്തിലിറക്കിയതാണ് ഇലക്ട്രിക് ബസുകളെന്ന് അദ്ദേഹം പറ‍ഞ്ഞു.

നഗരവാസികൾ ഇതിനോടകം ബസ് സ്വീകരിച്ചെന്നും ഇതിനെ ലാഭകരമാക്കാനും കൃത്യമായ മെയിന്റനൻസ് സംവിധാനം ഒരുക്കുകയുമാണ് കെ.എസ്.ആര്‍.ടി.സി ചെയ്യേണ്ടതെന്നും വി.കെ. പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

തിരുവനന്തപുരം നഗരത്തില്‍ നടപ്പാക്കിയ സിറ്റി സര്‍ക്കുലര്‍ ഇ- ബസുകള്‍ ലാഭകരമല്ലെന്നും ആളില്ലാതെ ഓടുന്ന ബസുകള്‍ പുനഃക്രമീകരിക്കുമെന്നുമായിരുന്നു ഇന്നലെ ​​​ഗതാ​ഗത മന്ത്രി പറഞ്ഞത്. തൊഴിലാളി സംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമായിരുന്നു മന്ത്രി നിലപാട് വ്യക്തമാക്കിയത്.

മുന്‍മന്ത്രി ആന്റണി രാജുവും കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റും ലാഭകരമെന്ന് അവകാശപ്പെട്ട പദ്ധതിയാണിത്. 'വൈദ്യുതിയാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഇ-ബസുകള്‍ നഷ്ടമാണ്. തുച്ഛമായ ലാഭമാണുള്ളത്. യാത്രക്കാരില്ലാതെ അനാവശ്യമായി ഓടുന്നു. കിലോമീറ്ററിന് 28 രൂപ വച്ച് സ്വിഫ്റ്റിന് വാടക കൊടുക്കണം. ഇനി ഇ- ബസുകള്‍ വാങ്ങില്ല. നിലവിലുള്ളവ പുനഃക്രമകരിക്കാന്‍ നേരിട്ട് ഇടപെടും'- എന്നായിരുന്നു കെ.ബി ​ഗണേഷ്കുമാറിന്റെ വാക്കുകൾ.

പദ്ധതിക്കെതിരേ പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതായിരുന്നു മന്ത്രിയുടെ വാക്കുകള്‍. ബസുകളുടെ ആയുസിലും മന്ത്രി സംശയമുന്നയിച്ചിരുന്നു. ഇവ എത്രനാള്‍ പോകുമെന്ന കാര്യം ഉണ്ടാക്കിയവര്‍ക്കു പോലും അറിയില്ല. ആര്‍ക്കെങ്കിലും ഉറപ്പ് നല്‍കാനാകുകുമോ എന്നും ഗണേഷ്‌കുമാര്‍ ചോദിച്ചിരുന്നു.

നേരത്തേ ബസുകളുടെ ആയുസിനെക്കുറിച്ച് ആരോപണം ഉയര്‍ന്നപ്പോള്‍ പരിശോധിച്ച് ക്ഷമത ഉറപ്പുവരുത്തിയശേഷമാണ് ഇ- ബസുകള്‍ വാങ്ങിയതെന്ന മറുപടിയാണ് അന്ന് മന്ത്രിയായിരുന്ന ആന്റണി രാജു നല്‍കിയത്.

വി.കെ പ്രശാന്ത് എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം സോളാർ നഗരമാക്കാനും, ഇലക്ട്രിക് ബസുകൾ ഭൂരിഭാഗമാക്കി മലിനീകരണം കുറയ്ക്കാനും നയപരമായി തീരുമാനിച്ച് നിരത്തിലിറക്കിയ ഇലക്ട്രിക് ബസുകൾ നഗരവാസികൾ ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. ഇതിനെ ലാഭകരമാക്കാനും, കൃത്യമായ മെയിന്റനൻസ് സംവിധാനം ഒരുക്കുകയുമാണ് KSRTC ചെയ്യേണ്ടത്.



....

TAGS :

Next Story