Quantcast

വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധത്തില്‍ സംഘര്‍ഷം

മലപ്പുറത്ത് പ്രവർത്തകരും പൊലീസും തമ്മിൽ നേരിയ സംഘർഷമുണ്ടായി

MediaOne Logo

Web Desk

  • Updated:

    2021-11-03 08:28:38.0

Published:

3 Nov 2021 5:31 AM GMT

വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധത്തില്‍ സംഘര്‍ഷം
X

ഇന്ധന വില വര്‍ധനവിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വ്യാപകമായി റോഡ് ഉപരോധിച്ചു. മലപ്പുറത്തും ആലപ്പുഴയിലും നേരിയ സംഘര്‍ഷമുണ്ടായി. പലയിടത്തും പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു.

പ്രധാന റോഡുകള്‍ ഉപരോധിച്ചായിരുന്നു ഇന്ധന വില വര്‍ധനവിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രതിഷേധം. മലപ്പുറം കുന്നുമ്മലിലും ആലപ്പുഴയില്‍ പുന്നപ്ര റോഡിലും നടന്ന ഉപരോധം നേരിയ സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. അറസ്റ്റ് ചെയ്ത പ്രവർത്തകരില്‍ പലരെയും പൊലീസ് മർദിച്ചു. കോഴിക്കോട് മാനാഞ്ചിറ റോഡില്‍ നടന്ന ഉപരോധം വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു.



TAGS :

Next Story