Quantcast

വോൾവോ ലക്ഷ്വറി ബസിൽ വിമാനത്തിനേക്കാൾ സൗകര്യങ്ങൾ, അടച്ചുപൂട്ടലിന്റെ പാതയിലായിരുന്ന കെഎസ്ആർടിസിയെ രക്ഷപ്പെടുത്തി; കെ.ബി ഗണേഷ് കുമാർ

റെക്കോർഡ് കളക്ഷൻ മലയാളികൾക്ക് സമർപ്പിക്കുന്നുവെന്നും ഗണേഷ് കുമാർ

MediaOne Logo

Web Desk

  • Updated:

    2026-01-06 12:37:34.0

Published:

6 Jan 2026 6:05 PM IST

വോൾവോ ലക്ഷ്വറി ബസിൽ വിമാനത്തിനേക്കാൾ സൗകര്യങ്ങൾ, അടച്ചുപൂട്ടലിന്റെ പാതയിലായിരുന്ന കെഎസ്ആർടിസിയെ രക്ഷപ്പെടുത്തി; കെ.ബി ഗണേഷ് കുമാർ
X

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ റെക്കോർഡ് കളക്ഷൻ മലയാളികൾക്ക് സമർപ്പിക്കുന്നുവെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. 13.02 കോടിയാണ് ഇന്നലത്തെ മൊത്തം കളക്ഷൻ. രാഷ്ട്രീയത്തിന് അതീതമായി ജീവനക്കാർ സഹകരിച്ചുവെന്നും അടച്ചുപൂട്ടലിന്റെ പാതയിലായിരുന്ന കെഎസ്ആർടിസിയെ രക്ഷപ്പെടുത്തിയെന്നും ഗണേഷ് കുമാർ പറഞ്ഞു.

ശബരിമല സർവീസ് ഉള്ളതുകൊണ്ടല്ല ഇത്രയും കളക്ഷൻ. ഈ സർക്കാർ കെഎസ്ആർടിസിയെ രക്ഷപ്പെടുത്തിയിരിക്കും. 21 ഡ്രൈവിങ് സ്‌കൂളുകളിൽ നിന്ന് ഇതുവരെ 4.26 കോടി രൂപ ലഭിച്ചിട്ടിട്ടുണ്ട്. വോൾവോ ലക്ഷ്വറി ബസുകൾ ഉടൻ എത്തും. തിരുവനന്തപുരം മുതൽ എറണാകുളം വരെയാണ് ആദ്യ ഘട്ടത്തിൽ ബസ് സർവീസ് നടത്തുക. പാൻട്രി അടക്കമുള്ള സൗകര്യങ്ങൾ ബസിൽ ഉണ്ടാവും. വിമാനത്തിനേക്കാൾ സൗകര്യങ്ങളാണ് ബസിൽ ഒരുക്കിയിരിക്കുന്നത്. മോഹൻലാൽ കെഎസ്ആർടിസിയുടെ ഗുഡ്വിൽ അംബാസിഡറായി പ്രവർത്തിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ പത്തനാപുരത്ത് തന്നെ മത്സരിക്കുമെന്നും കെ.ബി ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

TAGS :

Next Story