Quantcast

വോട്ടർപട്ടിക ചോർച്ച കേസ്; തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ ക്രൈംബ്രാഞ്ച് പരിശോധന

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ടിക്കാറാം മീണയിൽ നിന്നും സംഘം വിവരങ്ങൾ ശേഖരിച്ചു

MediaOne Logo

Web Desk

  • Updated:

    2021-07-09 07:35:03.0

Published:

9 July 2021 6:24 AM GMT

വോട്ടർപട്ടിക ചോർച്ച കേസ്; തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ ക്രൈംബ്രാഞ്ച് പരിശോധന
X

വോട്ടർപട്ടിക ചോർച്ച കേസിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ കസ്റ്റംസ് പരിശോധന. കമ്മീഷന്റെ ഔദ്യോഗിക വിവരങ്ങൾ തന്നെയാണ് ചോർന്നതെന്ന് ക്രൈംബ്രാഞ്ചിന് ഉദ്യോഗസ്ഥർ മൊഴി നൽകി. ഓഫീസിലെ തെളിവെടുപ്പിനിടെ പിടിച്ചെടുത്ത കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും.

മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ടിക്കാറാം മീണയിൽ നിന്നും അന്വേഷണ സംഘം വിവരശേഖരണം നടത്തി. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് രണ്ടു കോടി 67 ലക്ഷം വോട്ടർമാരുടെ വിവരങ്ങൾ ചോർന്നുവെന്ന കേസിലാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ തെളിവെടുപ്പ് നടത്തിയത്.

പരാതി നൽകിയ ജോയിന്റ് ചീഫ് ഇലക്ടറൽ ഓഫീസർ, സെക്രട്ടറി, മറ്റ് ജീവനക്കാർ എന്നിവരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ഇന്റർനെറ്റിൽ പ്രചരിച്ചത് ഇലക്ഷൻ കമ്മീഷൻ രഹസ്യമായി സൂക്ഷിക്കുന്ന ഫോർമാറ്റിലുള്ള വിവരങ്ങളാണെന്നും, പൊതുജനങ്ങൾക്ക് നൽകുന്നത് ഈ വിവരങ്ങളല്ലെന്നും മൊഴിയുണ്ട്.

TAGS :

Next Story