ബീഹാർ മോഡൽ അംഗീകരിക്കുന്നില്ല, വോട്ടർ പട്ടികാ പരിശോധന കേരളത്തിലും വേണം; എം.കെ രാഘവൻ എംപി
അർഹരായവരെ ഉൾപ്പെടുത്തിയും വ്യാജവോട്ടർമാരെ ഒഴിവാക്കിയും വോട്ടർപട്ടിക ക്ലീൻ ആക്കണമെന്നും എം.കെ രാഘവൻ എംപി മീഡിയവണിനോട്

കോഴിക്കോട്: ബീഹാർ മോഡൽ എസ്‌ഐആർ അംഗീകരിക്കുന്നില്ലെന്നും വോട്ടർപട്ടികയിൽ പരിശോധന കേരളത്തിലും വേണമെന്നും എം.കെ രാഘവൻ എംപി. ഒരു വിഭാഗത്തെ ബോധപൂർവം ഒഴിവാക്കനാണ് ബിഹാറിൽ ശ്രമിച്ചത്. അർഹരായവരെ ഉൾപ്പെടുത്തിയും വ്യാജവോട്ടർമാരെ ഒഴിവാക്കിയും വോട്ടർപട്ടിക ക്ലീൻ ആക്കണമെന്നും എം.കെ രാഘവൻ എംപി മീഡിയവണിനോട് പറഞ്ഞു.
യഥാർഥ വോട്ടർമാരെ മാത്രം ഉൾപ്പെടുത്തുന്ന രീതിയിലായിരിക്കണം കേരളത്തിലെ വോട്ടർപട്ടികാ പരിശോധനയെന്നും മരണപ്പെട്ടവരെ പൂർണമായും ഒഴിവാക്കണമെന്നും എംപി പറഞ്ഞു.
Next Story
Adjust Story Font
16

