'എൽഡിഎഫിന് കുത്തിയാല്‍ വോട്ട് ബിജെപിക്ക്'; തിരുവനന്തപുരം പൂവച്ചലിൽ ഒന്നരമണിക്കൂർ പോളിങ് തടസപ്പെട്ടു
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് എൽഡിഎഫ്

തിരുവനന്തപുരം: പൂവച്ചലിൽ വോട്ടിങ് യന്ത്രത്തിൽ എൽഡിഎഫ് വോട്ട് രേഖപ്പെടുത്തുന്ന സമയത്ത് ബിജെപിക്ക് വീഴുന്നതായി പരാതി.പൂവച്ചൽ ഗ്രാമപഞ്ചാത്ത് പുതിയവിള വാര്‍ഡിലെ ഒന്നാം ബൂത്തിലാണ് പരാതി.84 വോട്ട് രേഖപ്പെടുത്തിയതിന് ശേഷമാണ് പരാതി ഉയര്‍ന്നത്. തുടര്‍ന്ന് തുടർന്ന് ഒന്നരമണിക്കൂർ പോളിങ് തടസപ്പെട്ടു.
ഉദ്യോഗസ്ഥര്‍ പുതിയ വോട്ടിംഗ് യന്ത്രം എത്തിച്ചാണ് വോട്ടിംഗ് പുനരാരംഭിച്ചത്. പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സനൽകുമാർ മത്സരിക്കുന്ന വാർഡാണിത്. വിഷയത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് എൽഡിഎഫ് അറിയിച്ചു. നേരത്തെ വോട്ട് ചെയ്തവര്‍ക്ക് റീ പോളിങ് അവസരം നല്‍കണമെന്നും എല്‍ഡിഎഫ് ആവശ്യപ്പെട്ടു.
Next Story
Adjust Story Font
16

