Quantcast

വി.എസ് സെന്റർ തിരുവനന്തപുരത്ത്; ദേശീയപാതാ നിർമാണം ദ്രുതഗതിയിൽ

വയനാട് മുണ്ടക്കൈ പുനരധിവാസത്തിലെ ആദ്യഘട്ട വീടുകൾ ഫെബ്രുവരി മൂന്നാം വാരത്തോടെ കൈമാറുമെന്ന്‌ മന്ത്രി വ്യക്തമാക്കി

MediaOne Logo

Web Desk

  • Updated:

    2026-01-29 04:41:23.0

Published:

29 Jan 2026 10:00 AM IST

വി.എസ് സെന്റർ തിരുവനന്തപുരത്ത്; ദേശീയപാതാ നിർമാണം ദ്രുതഗതിയിൽ
X

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ സ്മരണാർഥം വി.എസ് സെന്റർ തിരുവനന്തപുരത്ത് സ്ഥാപിക്കും. ഇതിനായി 20 കോടി വകയിരുത്തി. വി.എസിന്റെ പോരാട്ട ജീവിതം പുതുതലമുറക്ക് പകരുന്നതിനാണ് സെന്റർ ആരംഭിക്കുന്നതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ വ്യക്തമാക്കി.

ദേശീയപാതയുടെ നിർമാണം അതിവേഗം പൂർത്തിയാവുന്നുണ്ടെന്നും പിണറായി വിജയന്റെ ഇച്ഛാശക്തിയിലാണ് ദേശീയപാതാ നിർമാണമെന്നും ധനമന്ത്രി പറഞ്ഞു. വയനാട് മുണ്ടക്കൈ പുനരധിവാസം ഫെബ്രുവരി മൂന്നാം വാരത്തോടെ ആദ്യഘട്ട വീടുകൾ കൈമാറുമെന്ന് മന്ത്രി വ്യക്തമാക്കി. വിസ്മയകരമായ വികസനം വിഴിഞ്ഞത്തിലൂടെ കേരളത്തിൽ എത്തുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിനിടെ പറഞ്ഞു.

ക്ഷേമ പെൻഷനായി 14,500 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി വ്യക്തമാക്കി. അങ്കണവാടി ജീവനക്കാർക്ക് 1000 രൂപയും ഹെൽപർമാർക്ക് 500 രൂപയും വർധിപ്പിച്ചു. ആശാവർക്കർമാർക്കുള്ള ഓണറേറിയത്തിലും 1000 രൂപയുടെ വർധനവുണ്ട്.

സ്‌കൂൾ പാചകത്തൊഴിലാളികളുടെ വേതനത്തിലും വർധനവുണ്ട്. ദിവസവേതനം 25 രൂപ വർധിപ്പിക്കും. സ്ത്രീ സുരക്ഷാ പദ്ധതിക്കായി 3720 കോടി രൂപ വകയിരുത്തി. സാക്ഷരത പ്രേരക്മാർക്ക് 1000 രൂപ കൂട്ടിയിട്ടുണ്ട്. നികുതിയേതര വരുമാനത്തിലും വർധനവുണ്ടായതായി മന്ത്രി വ്യക്തമാക്കി.

TAGS :

Next Story